ബക്രീദ് സ്പെഷ്യൽ മട്ടൻ വിഭവങ്ങൾ

bakrid special mutton curry
ബക്രീദ് സ്പെഷ്യൽ മട്ടൻ വിഭവങ്ങൾ (Mutton Curry-Bakrid Special)പ്രതീകാത്മ ചിത്രം

ക്ഷണമില്ലാതെ നമ്മള്‍ക്കെന്ത് ആഘോഷം, ബക്രീദ് ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. വിശ്വാസവും സൗഹൃദവും സ്നേഹവും നിറഞ്ഞ വലിയ പെരുന്നാളിന് ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. മട്ടന്‍ വിഭവങ്ങള്‍ക്കാണ് ബക്രീദ് ദിനത്തില്‍ മുന്‍തൂക്കം കൂടുതല്‍.

ബക്രീദ് ദിനത്തില്‍ ചില പരമ്പരാഗത മട്ടന്‍ വിഭവങ്ങള്‍ (Mutton Curry).

1. റോഗന്‍ ജോഷ്

Rogan josh in Bakrid Celebration
റോഗന്‍ ജോഷ്.

കശ്മീരില്‍ നിന്ന് ഉത്ഭവിച്ചെന്ന് കരുതുന്ന റോഗന്‍ ജോഷ് ബ്ക്രീദ് ദിനത്തിലെ ഒരു പരമ്പരാഗത വിഭവമാണ്. ആട്ടിറച്ചി നെയ്യിലോ എണ്ണയിലോ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് വേവിച്ച് കട്ടി തൈരും ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ വിഭവമാണ് റോഗന്‍ ജോഷ്.  ഹജ്ജ് കർമ്മം കഴിഞ്ഞ് വന്നതിനു ശേഷം പുതുവർഷം തുടങ്ങുന്ന പതിവുണ്ട്. ഈ സമയത്ത് രോഗൻ ജോഷ് ആഘോഷങ്ങളിലെ ഒരു പ്രധാന വിഭവമാണ്.

2. കോശ മാങ്ഷോ

Kosha Mangsho in Bakrid Celebration
കോശ മാങ്ഷോ.

മട്ടനോ ചിക്കനോ ഉപയോഗിച്ച് ഫ്ലേവേഡ് റിച്ച് ആയി ഉണ്ടാക്കുന്ന ഒരു ബംഗാളി വിഭവമാണ് കോശ മാങ്ഷോ. ബക്രീദ് ദിനത്തില്‍ കോശ മാങ്ഷോ ഒരു പ്രധാന വിഭവമാണ്. കോശ എന്നാൽ പതുക്കെ വേവിക്കുന്നത് എന്നും മാങ്ഷോ എന്നാൽ മാംസം എന്നുമാണ് അർത്ഥം. സോസ് പതുക്കെ വേവിച്ചെടുക്കുകയും തുടർന്ന് അതിലേക്ക് മാംസം ചേർത്ത് സമയമെടുത്ത് വേവിച്ചെടുത്താണ് ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്നത്.

3. ചമ്പാരന്‍ മട്ടന്‍ കറി

Champaran Mutton Curry served in a vessel
ചമ്പാരന്‍ മട്ടന്‍ കറി.

ബിഹാറില്‍ നിന്നുള്ള പരമ്പരാഗത വിഭവമാണ് ചമ്പാരന്‍ മട്ടന്‍ കറി. ചേരുവകളില്‍ വ്യത്യാസമില്ലെങ്കില്‍ പാകം ചെയ്യുന്ന രീതി തന്നെയാണ് ഈ വിഭവത്തെ വ്യത്യസ്തമാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളും മട്ടനും ചേര്‍ത്ത് മണ്‍പാത്രത്തില്‍ മണിക്കൂറുകള്‍ എടുത്താണ് ഈ വിഭവം തെയ്യാറാക്കുന്നത്.

4. ഹൈദരാബാദ് മട്ടന്‍ ബിരിയാണി

Hyderabad Mutton Biriyani severed
ഹൈദരാബാദ് മട്ടന്‍ ബിരിയാണി.

ബസ്മതി റൈസും ആട്ടിറച്ചിയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ദം ഇട്ട് ഉണ്ടാക്കുന്ന ഹൈദരാബാദ് മട്ടന്‍ ബിരിയാണി പരീക്ഷിക്കാതെ ആഘോഷം പൂര്‍ത്തിയാകില്ല. മണവും രുചിയുമാണ് ഹൈദരാബാദ് മട്ടന്‍ ബിരിയാണിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

5. മട്ടന്‍ സ്റ്റ്യൂ

Mutton Stew
മട്ടന്‍ സ്റ്റ്യൂ.

ബക്രീദ് ദിനത്തില്‍ വിളമ്പാവുന്ന ഒരു നാടന്‍ വിഭവമാണ് മട്ടന്‍ സ്റ്റ്യൂ. അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ ഇത് ഡൈഡ് വിഭവമാണ് നല്‍കാറുണ്ട്. തേങ്ങാപ്പാലും കുരുമുളകും മട്ടനുമൊക്കെ ചേര്‍ത്തുണ്ടാക്കുന്നതാണ് മട്ടന്‍ സ്റ്റ്യൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com