
ആരാധകരെ ആകെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ഗായകൻ അദ്നാൻ സാമിയുടെ (Adnan Sami ) ബോഡി ട്രാന്‍ഫോര്‍മേഷന്‍. ഏതാണ്ട് ആറ് മാസങ്ങള്‍ക്കൊണ്ട് 230 കിലോയില്‍ നിന്നാണ് 110 കിലോയിലേക്ക് ശരീരഭാരം ചുരുങ്ങി. അതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ബാരിയാട്രിക് സർജറി ചെയ്തെന്നും ലിപ്പോസക്ഷൻ നടത്തിയെന്നുമൊക്കെ ആളുകള്‍ പറഞ്ഞു, ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിക്കിടെ അദ്ദേഹം തന്‍റെ ശരീരഭാരം കുറയ്ക്കാന്‍ പ്രചോദനമായതിനെ കുറച്ചും ശരീരഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും തുറന്നു പറയുകയാണ്.
'ഞാൻ ശരീരഭാരം കുറച്ചപ്പോൾ ചിലർ പറഞ്ഞു ബാരിയാട്രിക് സർജറി ചെയ്തുവെന്ന്, മറ്റ് ചിലർ പറഞ്ഞത് ഞാൻ ലിപ്പോസക്ഷൻ ആണ് നടത്തിയതെന്ന്. ഒരു സൂചി ഉപയോഗിച്ച് ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്ന പ്രക്രിയയാണ് ലിപ്പോസക്ഷൻ. ഒരു പ്രത്യേക ഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നതിനാണ് സാധാരണയായി ഇത് ചെയ്യുന്നത്. എനിക്ക് 230 കിലോ ഭാരമുണ്ടായിരുന്നു. അത്രയും കൊഴുപ്പ് നീക്കം ചെയ്യണമെങ്കിൽ സൂചിക്ക് പകരം വാക്വം ക്ലീനർ വേണ്ടിവരുമായിരുന്നു'- അദ്നാൻ തമാശയോടെ പറഞ്ഞു.
പോഷകാഹാര വിദഗ്ദ്ധൻ നിർദ്ദേശിച്ച കർശനമായ ഉയർന്ന പ്രോട്ടീൻ ഡയറ്റ് ആണ് ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്ന് അദ്നാൻ വ്യക്തമാക്കുന്നു. റൊട്ടി, അരി, പഞ്ചസാര, എണ്ണ, മദ്യം എന്നിവ പാടെ ഉപേക്ഷിച്ചു. ആ ഡയറ്റ് പിന്തുടർന്നു തുടങ്ങിയതോടെ ക്രമേണ ശരീരഭാരം കുറയാൻ തുടങ്ങി.
ഭാരം കുറഞ്ഞതായി തോന്നുമ്പോഴെല്ലാം, ആ ഷർട്ട് ധരിക്കാൻ ശ്രമിക്കുമായിരുന്നു, ചിലപ്പോൾ രാത്രിയിൽ രണ്ടോ മൂന്നോ തവണ ധരിക്കാന്‍ ശ്രമിക്കും. പിന്നീട് ഒരു ദിവസം ധരിച്ചപ്പോള്‍ ആ ഷര്‍ട്ട് ഫിറ്റായി, ഏതാണ്ട് പുലര്‍ച്ചെ മൂന്ന് മണിയായിരുന്നു. അപ്പോള്‍ തന്നെ അച്ഛനെ വിളിച്ചു അത് കാണിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. മുമ്പ് കൊഴുപ്പിനടിയിൽ മറഞ്ഞിരുന്ന കൈകളിലെ മുട്ടുകൾ കാണാന്‍ സാധിച്ച നിമിഷവും അദ്ദേഹം ഓര്‍ത്തു പറഞ്ഞു. ജീവിതത്തില്‍ കുറുക്കു വഴിയില്ല, കഠിനാധ്വാനത്തിലൂടെയാണ് ശരീരഭാരം കുറച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കത്തിൽ തന്നെ ശരീരത്തിൽ നിന്ന് ധാരാളം ജലാംശം ഒഴിവാക്കി, അതുതന്നെ ആദ്യ മാസത്തിൽ 20 കിലോ കുറയ്ക്കാൻ സഹായിച്ചു. വളരെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും അദ്ദേഹം ഓര്‍മിക്കുന്നു. 'ഒരു ദിവസം, ഷോപ്പിങ് മാളിൽ പോയപ്പോൾ XL അളവിൽ ഒരു ടി-ഷർട്ട് കണ്ടു, അന്ന് ഞാന്‍ 9XL അളവിലുള്ള ടി-ഷർട്ട് ആണ് ഉപയോഗിച്ചിരുന്നത്. എനിക്ക് അത് ശരിക്കും ഇഷ്ടപ്പെട്ടു. എന്‍റെ കൈ പോലും ആ ടീ-ഷര്‍ട്ടില്‍ ഒകുങ്ങില്ലെന്ന് എന്‍റെ അമ്മ എന്നോട് പറഞ്ഞു. ആ നിമിഷം ഒരു ദിവസം, ആ ഷര്‍ട്ടില്‍ ഞാന്‍ ഒകുങ്ങുന്ന ദിവസം ഉണ്ടാക്കുമെന്ന് സ്വയം വാഗ്ദാനം നല്‍കി'- അദ്നാൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ