വളർത്തു ദോഷം, ശാപം, അസുഖം.., ഇനി എന്തൊക്കെയുണ്ട് പഴിക്കാൻ; ഓട്ടിസവുമായി ബന്ധപ്പെട്ട ചില മിത്തുകൾ

ലോകത്ത് 100 കുട്ടികളെടുത്താൽ അതിൽ ഒരാൾക്ക് വീതം ഓട്ടിസം ഉണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്.
Little kid playing with plastic shovel and car in yard
ഓട്ടിസവുമായി ബന്ധപ്പെട്ട ചില മിത്തുകൾ ( Autism)പ്രതീകാത്മക ചിത്രം
Updated on
2 min read

കുട്ടികളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് 'ഓട്ടിസം സ്പെട്രം ഡിസോഡർ' (എഎസ്ഡി). ഓട്ടിസത്തെ (autism) അസുഖമായും വളർത്തു ദോഷമായും കുടുംബത്തിന്റെ ശാപമായുമൊക്കെ വിലയിരുന്നവർ ഈ ഡിജിറ്റൽ യു​ഗത്തിലും ചുരുക്കമല്ല. ലോകത്ത് 100 കുട്ടികളെടുത്താൽ അതിൽ ഒരാൾക്ക് വീതം ഓട്ടിസം ഉണ്ടെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. ഓട്ടിസമുള്ള കുട്ടികള്‍ ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അവരെ മറ്റു കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നു. ഓട്ടിസമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരുടെ കഴിവുകള്‍ വളത്തിയെടുക്കുവാന്‍ മാതാപിതാക്കൾക്കും സമൂഹത്തിനും 'ഓട്ടിസം' എന്ന അവസ്ഥയെക്കുറിച്ച് പൂര്‍ണബോധവത്കരണം നല്‍കേണ്ടതുണ്ട്.

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതലായി കണ്ടുവരുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാക്കുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ ഓട്ടിസം ഒരു അസുഖമല്ല, അതൊരു അവസ്ഥയാണെന്ന് സമൂഹം മനസിലാക്കണം. അത്തരം കുട്ടികളുടെ പെരുമാറ്റം തിരുത്തുന്നതിനെക്കാള്‍ അംഗീകരിക്കുകയും ഉള്‍പ്പെടുത്തുകയുമാണ് വേണ്ടത്.

An Illustration of Stick People
തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാക്കുന്നത്പ്രതീകാത്മക ചിത്രം

ഓട്ടിസം ബാധിച്ച ഓരോ കുട്ടിയും വ്യത്യസ്തനാണ്. അവർക്ക് അവരുടെതായ ശക്തിയും വെല്ലുവിളികളുമുണ്ട്. രോ​ഗാവസ്ഥ നേരത്തെ കണ്ടെത്തുന്നത് കുട്ടികളിലും അവരുടെ ചുറ്റുപാടിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. എങ്കിലും ഓട്ടിസത്തെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകള്‍ നമ്മുക്ക് ചുറ്റും ഉയരുന്നുണ്ട്. അവയെ തുടച്ചു നീക്കുന്നതോടെ രോഗ നിര്‍ണയം നേരത്തെ നടത്തുന്നതിനും ഇത്തരം കുട്ടികളെ പിന്തുണയ്ക്കുന്നതും കൂടുതല്‍ സാഹചര്യം ഒരുങ്ങും.

Boy in Beige Hoodie Covering His Face
ഓട്ടിസം ബാധിച്ച ഓരോ കുട്ടിയും വ്യത്യസ്തനാണ്പ്രതീകാത്മക ചിത്രം

ഓട്ടസവുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകൾ

  • സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം വ്യാജ പ്രചാരണങ്ങളും വ്യാപിക്കുന്നുണ്ട്. ഓട്ടിസം മാതാപിതാക്കളുടെ വളർത്തു ദോഷം കൊണ്ടോ വൈകാരിക നഷ്മോ മൂലം ഉണ്ടാകുന്നതാണെന്ന ധാരണ പൊതുസമൂഹത്തിലുണ്ട്. യാഥാർഥ്യത്തിൽ നിന്ന് വളരെ ദൂരെയാണ്ഈ വാദം. ഓട്ടിസം, തലച്ചോറിന്റെ വികാസത്തിലും ജനിതകശാസ്ത്രത്തിലും ബന്ധപ്പെട്ടുനിൽക്കുന്ന ഒരു നാഡീ വികസന അവസ്ഥയാണ്.

  • മറ്റൊന്ന്, എല്ലാ ഓട്ടിസം ബാധിച്ച കുട്ടികളും ഒരേ സ്വഭാവരീതികളോ വെല്ലുവിളികളോ പ്രകടിപ്പിക്കുന്നു എന്നതാണ്. വാസ്തവത്തിൽ, ഓട്ടിസം ഒരു സ്പെക്ട്രമാണ്, അതായത് ഓരോ കുട്ടിളിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് സംസാരത്തിൽ ബുദ്ധിമുട്ട് ഉണ്ടായേക്കാം, മറ്റുള്ളവർക്ക് ആശയവിനിമയത്തിൽ പ്രശ്നമുണ്ടാകില്ല എന്നാൽ സാമൂഹിക ഇടപെടലുകളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഓരോരുത്തുടെയും ബലവും ബലഹീനതകളും തിരിച്ചറിയുന്നത് അവരെ സമൂഹത്തിൽ ഉയർത്തിക്കൊണ്ട് വരാൻ സഹായിക്കും.

  • ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പഠിക്കാനോ സ്വതന്ത്ര ജീവിതം നയിക്കാനോ കഴിയില്ല എന്നതാണ് മറ്റൊന്ന്. ആദ്യകാല ഇടപെടൽ, അനുയോജ്യമായ ചികിത്സകൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം എന്നിവയുടെ പിന്തുണയോടെ, ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കും. ശരിയായ പിന്തുണയോടെ, അവർക്ക് അർത്ഥവത്തായ ബന്ധങ്ങൾ വികസിപ്പിക്കാനും ഉന്നത വിദ്യാഭ്യാസം നേടാനും അവരുടെ കരിയറിൽ മികവ് പുലർത്താനും കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com