എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ഇടയ്ക്കിടെ പനി; ശരീരത്തിൽ കോർട്ടിസോൾ വർധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ

അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ സ്ഥിരമായി വര്‍ധിക്കുന്നത് ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കും
Man sitting in a chair with mental stress
ശരീരത്തിൽ കോർട്ടിസോൾ വർധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ (High Cortisol Level, Mental Stress)പ്രതീകാത്മക ചിത്രം

ഡെഡ്‌ലൈനും പെര്‍ഫെക്ഷനും പൊരുത്തപ്പെടാനുള്ള ഓട്ടത്തില്‍ സ്‌ട്രെസും നമ്മള്‍ക്കൊപ്പം ഒപ്പം കൂടുന്നു. വിട്ടുമാറാത്ത സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിന്‍റെ അളവു വര്‍ധിപ്പിക്കാം. മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ (High Cortisol Level) സ്ഥിരമായി വര്‍ധിക്കുന്നത് ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കും.

ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുമ്പോഴുള്ള 5 ലക്ഷണങ്ങള്‍

1. ശരീരഭാരം വര്‍ധിക്കുക

Person Holding Doughnut With Toppings
ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരഭാരം വര്‍ധിപ്പിക്കും.പ്രതീകാത്മക ചിത്രം

കാരണങ്ങള്‍ കൂടാതെ ശരീരഭാരത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു.

2. വിട്ടുമാറാത്ത ക്ഷീണം

A Short-Haired Woman Holding a Pair of Eyeglasses
വിട്ടുമാറാത്ത ക്ഷീണംപ്രതീകാത്മക ചിത്രം

വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. കോര്‍ട്ടിസോള്‍ ഉറക്കചക്രത്തെ തടസപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം കോര്‍ട്ടിസോള്‍ ഉയരുന്നത്, നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണം.

3. അസ്വസ്ഥത

mental stress
മാനസിക സമ്മര്‍ദ്ദം പ്രതീകാത്മക ചിത്രം

കോര്‍ട്ടിസോള്‍ ഉയരുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. ഇത് മാനസികനില അസ്വസ്ഥപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കോര്‍ട്ടിസോള്‍ തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. ഇത് വികാരപ്രതികരണങ്ങളില്‍ മാറ്റം വരുത്തുന്നു.

4. ഇടയ്ക്കിടെ പനി

fever
കോര്‍ട്ടിസോള്‍ ഉയരുന്നത് പ്രതിരോധശേഷി കുറയ്ക്കുംപ്രതീകാത്മക ചിത്രം

കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. പതിവായി കോര്‍ട്ടിസോള്‍ അളവു കൂടുന്നത് അസുഖങ്ങള്‍ പെട്ടെന്ന് പിടിപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ക്ക് മുറിവുകള്‍ ഉണങ്ങാനും താമസം ഉണ്ടാകാം. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരത്തിന് രോഗാണുക്കള്‍, അണുബാധ എന്നിവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നു.

5. മുഖക്കുരു, മുടി കൊഴിച്ചില്‍

pimples
കോര്‍ട്ടിസോള്‍ വര്‍ധിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്നു.പ്രതീകാത്മക ചിത്രം.

ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ചര്‍മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com