തോന്നിയ പോലെ കഴിക്കരുത്, അമിതമായാല്‍ കരളിനും വൃക്കയ്ക്കും പണികിട്ടും; വിറ്റാമിന്‍ ഗുളകകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിറ്റാമിന്‍ ഗുളിക കഴിക്കുമ്പോള്‍ അവയുടെ നിയന്ത്രണ രേഖ മനസിലാക്കേണ്ടത് പ്രധാനമാണ്.
woman holding vitamin capsule and a glass of water
Excessive doses of vitamins പ്രതീകാത്മക ചിത്രം
Updated on
1 min read

ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് പലരും വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത്. എന്നാല്‍, ചില പോഷകങ്ങളുടെ അമിതമായ അളവു പ്രത്യേകിച്ച്, കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ (എ, ഡി, ഇ) ശരീരത്തില്‍ ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കാം.

വിറ്റാമിന്‍ ഗുളിക കഴിക്കുമ്പോള്‍ അവയുടെ നിയന്ത്രണ രേഖ മനസിലാക്കേണ്ടത് പ്രധാനമാണ്.

ബാലന്‍സ് വേണം

സപ്ലിമെന്‍റുകളിലൂടെയോ അല്ലാതെയോ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ (എ, ഡി, ഇ) അമിതമായാല്‍, അവ ശരീരത്തില്‍ അടിഞ്ഞു കൂടാനും കരള്‍, വൃക്ക പോലുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനും കാരണമാകും. കരളിന് കേടുപാടു ഉണ്ടാക്കുന്നതിനൊപ്പം കിഡ്‌നി സ്‌റ്റോണ്‍, ബ്ലീഡിങ് സിഡോഡര്‍ പോലുള്ള രോഗാവസ്ഥയിലേക്ക് ഇത് നയിക്കും.

അതേസമയം, വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ഭൂരിഭാഗവും മൂത്രത്തിലൂടെ പുറന്തള്ളപ്പെടാറുണ്ട്. എന്നാല്‍ ബി6 അല്ലെങ്കില്‍ നിയാസിന്‍ പോലുള്ള പോഷകം അമികമാകുന്നത് ന്യൂറോപതിയെ ട്രിഗര്‍ ചെയ്യാം.

വിറ്റാമിനുകള്‍ കൂടിപ്പോയല്‍, ലക്ഷണങ്ങള്‍

വിറ്റാമിന്‍ എ: വിട്ടുമാറാത്ത തലവേദന, ഛര്‍ദ്ദി, ചര്‍മം വരണ്ട് ഇളകുന്നത്

വിറ്റാമിന്‍ ഇ: ചെറിയ മുറിവില്‍ നിന്ന് പോലും ദീര്‍ഘനേരം രക്തസ്രാവം ഉണ്ടാകുന്നത് വിറ്റാമിന്‍ ഇ അമിതമാകുന്നതു കൊണ്ട് സംഭവിക്കാം.

വിറ്റാമിന്‍ ഡി (വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി): അമിതമായ ദാഹം, പശികള്‍ ദുര്‍ബലമാവുക, ഇടയ്ക്കിടെയുള്ള മൂത്രശങ്ക.

സുരക്ഷിതമായ സോണ്‍ സൃഷ്ടിക്കാം

ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക: പച്ചക്കറികളും തൈരും, പയറും കടലയുമൊക്കെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യന്‍ ഭക്ഷണ രീതി യഥാര്‍ഥത്തില്‍ എല്ലാത്തരം മൈക്രോന്യൂട്രിയന്റ് ഗ്യാപ്പുകളും നികത്തുന്നതാണ്.

അമിതമാകരുത്: ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആവശ്യമായ ഡോസില്‍ മാത്രം വിറ്റാമിന്‍ ഗുളിക കഴിക്കുക.

ഡോസ് ശ്രദ്ധിക്കുക: ആര്‍ഡിഎയുടെ ≤100% നൽകുന്ന FSSAI- ലൈസൻസുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.

ഗമ്മികള്‍: മൾട്ടിവിറ്റാമിനുകളും സിംഗിൾ-ന്യൂട്രിയന്റ് ബൂസ്റ്റർ ഗമ്മികളും ഡോസുകൾ ഇരട്ടിയാക്കിയേക്കാം. ഉപയോഗം കൃത്യമായി ട്രാക്ക് ചെയ്യുക.

ഇടയ്ക്കിടെ നിരീക്ഷിക്കുക: ഹൈ ഡോസ് മരുന്നുകള്‍ ആവര്‍ത്തിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ സെറം അളവ് പരിശോധിക്കുക. (രക്തത്തിലെ ദ്രാവക പോര്‍ഷനിലുള്ള പ്രോട്ടീനുകൾ, ഇലക്ട്രോലൈറ്റുകൾ അല്ലെങ്കിൽ മരുന്നുകൾ പോലുള്ള വിവിധ വസ്തുക്കളുടെ സാന്ദ്രതയെയാണ് സെറം ലെവലുകൾ സൂചിപ്പിക്കുന്നത്)

Summary

Excessive doses of certain nutrients and vitamins can damage liver and kidney

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com