
ആർത്തവ വേദന നിരവധി സ്ത്രീകളുടെ പേടി സ്വപ്നമാണ്. വയറു വേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതിന് വേദനസംഹാരികളെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര.
ആർത്തവ സമയത്ത് ശരീരത്തിൽ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ മഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങൾ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തിൽ വിശദീകരിക്കുന്നു.
ഇത് കൂടാതെ ചീരയിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ പാലക്ക് ചീര ഡയറ്റിൽ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ തന്നെ പാക്ക് ചീര പ്രമേഹ രോഗികൾക്കും കഴിക്കാം. വയറിന് ദീർഘനേരം സംതൃപ്തി നൽകുമെന്നതിനാൽ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക