കൂട്ടില്ലാതെ ഒന്നും ശരിയാകില്ലെന്ന് പരാതിപ്പെടുന്ന കാലമൊക്കെ എന്നോ മാഞ്ഞു പോയിരിക്കുന്നു. ഇത് സോളോ ഡേറ്റിങ്ങിന്റെ കാലമാണ്. ജീവിതത്തിന്‍റെ നോണ്‍-സ്റ്റോപ്പ് ഒഴുക്കിനിടെ അവിടിവിടെയായി നമ്മള്‍ മറന്നു വെച്ച ഇഷ്ടങ്ങളും താല്‍പര്യങ്ങളും പൊടിതട്ടിയെടുക്കാന്‍ ഇത് സഹായിക്കും. പേര് പോലെ നമ്മള്‍ നമ്മളോട് ഡേറ്റിങ് നടത്തുന്നതാണ് സോളോ ഡേറ്റിങ്. സ്വയം ആസ്വദിക്കാനും സന്തോഷിക്കാനുമൊക്കെ സോളോ ഡേറ്റിങ് അവസരമൊരുക്കുന്നു.
സീറോ കോംപ്രമൈസ് എന്നതാണ് സോളോ ഡേറ്റിങ്ങിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ആരെയും കാത്തുനില്‍ക്കുകയോ ആരുടെയും സമ്മതത്തിന്‍റെയോ ആവശ്യമില്ല, എന്താണോ നിങ്ങളുടെ മൂഡ് അതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാം.
തിയറ്ററില്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകുന്നതിനെ വിചിത്രമായി കാണുന്ന കാലഘട്ടം മാഞ്ഞുതുടങ്ങി. ഒറ്റയ്ക്ക് ഒരു റസ്റ്റോറന്റില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, ആസ്വദിച്ചു കഴിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. സ്വന്തമായി കംഫോര്‍ട്ടബിള്‍ ആകുന്നത് ആത്മവിശ്വാസവും സ്വാശ്രയത്വവും വര്‍ധിപ്പിക്കും. പലപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു, നമ്മള്‍ സ്വയം സമയം ചെലവഴിക്കാന്‍ മറന്നു പോകുന്നു.
സമ്മര്‍ദവും പിരിമുറക്കവും അധികമാകുമ്പോള്‍ ഇതു പോലെ ഒരു സോളോ ഡേറ്റിങ് പ്ലാന്‍ ചെയ്യണം. അതുഒരുപക്ഷെ ഒരു ബുക്ക്‌സ്റ്റോര്‍ സന്ദര്‍ശനമോ ചെറിയ നടത്തമോ ആകാം. അത് നല്‍കുന്ന സമാധാനവും സംതൃപ്തിയും വളരെ വലുതാണ്. നമ്മെ നമ്മെക്കാള്‍ കൂടുതല്‍ ആര്‍ക്കാണ് അറിയാവുന്നത്.
ജീവിതത്തിന്റെ ഒഴുക്കിനിടെ നമ്മള്‍ സ്വയം മറന്ന പഴയ ചില ഇഷ്ടങ്ങളും താല്‍പര്യങ്ങളും പൊടിതട്ടിയെടുക്കാനും ആസ്വദിക്കാനുമൊക്കെ സോളേ ഡേറ്റിങ് സഹായിക്കും. മറ്റുള്ളവര്‍ അത് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലെയോ എന്ന ആശയക്കുഴപ്പമില്ലാതെ അവയെ വീണ്ടും ആസ്വദിക്കാം.
നല്ലൊരു അവസരം വരട്ടെയെന്ന് പ്രതീക്ഷിച്ചിരിക്കുന്നതില്‍ കാര്യമില്ല. സന്തോഷം നിങ്ങളും അര്‍ഹിക്കുന്നു. സോളോ ഡേറ്റിങ് ആത്മവിശ്വാസവും സംതൃപ്തിയും വര്‍ധിപ്പിക്കും സമ്മര്‍ദം നിയന്ത്രിക്കാനും സ്വയം അറിയാനും സ്നേഹിക്കാനും നിങ്ങളെ പ്രപ്തരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക