ചര്‍മത്തിന്‍റെ ആരോഗ്യക്കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയാണ്. കണ്ണിന് താഴെ കറുപ്പ്, മുഖക്കുരു, കറുത്ത പാടുകള്‍ അങ്ങനെ നിരവധിയാണ് പ്രശ്നങ്ങള്‍. ഇതിനൊക്കെ പരിഹാരമായി വിലകൂടിയ ഉല്‍പന്നങ്ങള്‍ വാങ്ങി പുറമെ പുരട്ടിയിട്ടു കാര്യമില്ല. ചര്‍മ പ്രശ്നങ്ങള്‍ക്ക് ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റാണ്. ശരിയായ ഭക്ഷണം നിങ്ങളുടെ ചര്‍മത്തിന്‍റെ സ്വാഭാവിക തിളക്കം വർധിപ്പിക്കും.
എല്ലാവര്‍ക്കും ചര്‍മം വ്യത്യസ്തമാണ്. ചര്‍മത്തിന്‍റെ തരം മനസിലാക്കി ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ചര്‍മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
മുഖക്കുരു കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഡയറ്റില്‍ മത്തങ്ങ വിത്തുകള്‍ തീര്‍ച്ചയായും ചേര്‍ക്കണം. ഇത് ചര്‍മം പെട്ടെന്ന് സുഖപ്പെടാന്‍ സഹായിക്കും.
എണ്ണമയമുള്ള ചർമത്തില്‍ ജലാംശം നിലനിർത്താനും സന്തുലിതാവസ്ഥ തുടരാനും ഡയറ്റില്‍ കുക്കുമ്പര്‍ ചേര്‍ക്കുക. കുക്കുമ്പര്‍ വേനല്‍ക്കാലത്ത് മികച്ച ഒരു സ്നാക് കൂടിയാണ്. ഇത് ചര്‍മം ഫ്രഷ് ആയിരിക്കാനും തിളങ്ങാനും സഹായിക്കും.
നിങ്ങളുടെ ചർമം വരണ്ടതാണെങ്കിൽ, ചിയ വിത്തുകൾ ആഴത്തിലുള്ള പോഷണം നല്‍കാനും ജലാംശവും നിലനിര്‍ത്താനും സഹായിക്കും. ചിയ വിത്തുകള്‍ തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാനുന്നതാണ്.
വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടമാണ് ഓറഞ്ച്. മങ്ങിയ ചർമത്തെ പുനരുജ്ജീവിപ്പിക്കാനും തിളക്കം നൽകാനും ഓറഞ്ച് കഴിക്കുന്നത് സഹായിക്കും.
വിറ്റാമിൻ ബി അളവ് മെച്ചപ്പെടുത്താനും രക്തചംക്രമണം വർധിപ്പിക്കാനും ബദാം സഹായിക്കും. ഇത് കണ്ണിന് താഴത്തെ കറുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഒരു പിടി ബദാം തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക