

വയറുനിറയെ ഭക്ഷണം കഴിച്ചാലും പിന്നാലെ വരുന്ന മധുരത്തോട് നോ പറയാന്‍ കഴിയാറില്ല. ഈ മധുരക്കൊതിക്ക് പിന്നില്‍ വയറുനിറഞ്ഞു എന്ന് സന്ദേശം നല്‍കിയ തലച്ചോറിലെ അതെ കോശങ്ങള്‍ തന്നെയാണെന്ന് ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ച് ഗവേഷകര്‍.
വയറുനിറഞ്ഞു എന്ന് സന്ദേശം നല്‍കിയ തലച്ചോറിലെ അതെ കോശങ്ങള്‍ തന്നെയാണ് ഈ മധുരക്കൊതിക്ക് പിന്നിലും.പിഒഎംസി ന്യൂറോണുകളാണ്പിഒഎംസി ന്യൂറോണുകളാണ്പിഒഎംസി ന്യൂറോണുകളാണ്പിഒഎംസി ന്യൂറോണുകളാണ്തലച്ചോറിലെ പിഒഎംസി ന്യൂറോണു
തലച്ചോറിലെ പിഒഎംസി ന്യൂറോണുകളാണ് വയറുനിറഞ്ഞുവെന്നും ഭക്ഷണം കഴിക്കുന്നത് മതിയാക്കാമെന്നുമുള്ള സന്ദേശം നല്‍കുന്നത്. എന്നാല്‍ അതെ പിഒഎംസി ന്യൂറോണുകള്‍ മധുരത്തിന്‍റെ കാര്യത്തില്‍ ദുര്‍ബലരാണ്. മധുരത്തിന്‍റെ കാഴ്ചയോ മണമോ മാത്രം മതി ഈ ആസക്തിയെ സജീവമാക്കാന്‍.
ഈ ന്യൂറോണുകള്‍ മധുരവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഹൈപ്പര്‍ ആക്ടീവ് ആകുന്നു. പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നവയാണ് മധുരമുള്ള വിഭവങ്ങള്‍. അതിനാല്‍ എപ്പോള്‍ ലഭ്യമായാലും കഴിയ്ക്കാന്‍ തോന്നുന്ന വിധത്തിലാണ് ഇവയോട് തലച്ചോര്‍ പ്രതികരിക്കുന്നത്. ഇത് നമ്മുടെ വിട്ടു മാറാത്ത മധുരപ്രിയത്തിന് പിന്നിലെ ഒരു കാരണമാണെന്ന് ഗവേഷകര്‍ പറയുന്നു.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവ മധുരം കഴിക്കുന്നതിനു മുമ്പു തന്നെ, അവയുടെ പിഒഎംസി ന്യൂറോണുകൾ സജീവമാവുകയും തയ്യാറാകുകയും ചെയ്തിരുന്നതായി കണ്ടെത്തി. മനുഷ്യരിലും സമാന മാറ്റങ്ങള്‍ കണ്ടെത്തിയെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
അതേസമയം തലച്ചോറിന്റെ ഈ സവിശേഷ പ്രതികരണം മധുരം കഴിക്കുമ്പോള്‍ മാത്രമാണ് ഉണ്ടാകുന്നത്. കൊഴുപ്പുള്ള ഭക്ഷണങ്ങളോടോ സാധാരണ ഭക്ഷണങ്ങളോടോ തോന്നില്ല. ഈ മധുരക്കൊതിക്ക് പിന്നില്‍ പരിണാമപരമായ പ്രത്യേകതകളും ഉണ്ടാകാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹെന്നിങ്ങ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates