Collagen Supplements: കൊളാജന്‍ സപ്ലിമെന്‍റുകള്‍ സുരക്ഷിതമോ? ചർമത്തെ സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ

പ്രായം മാത്രമല്ല, സമ്മര്‍ദവും പാരിസ്ഥിക ഘടകങ്ങളും ചര്‍മത്തില്‍ കൊളാജന്‍റെ അളവു കുറയ്ക്കാം.
collagen suppliments
കൊളാജന്‍ സപ്ലിമെന്‍റുകള്‍ സുരക്ഷിതമോ?
Updated on

ര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാന്‍ സപ്ലിമെന്‍റുകള്‍ സ്വീകരിക്കുന്നതാണ് എളുപ്പമാര്‍ഗമെന്ന് കരുതുന്നവര്‍ ഏറെയാണ്. ചര്‍മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്താനും തിളക്കമുള്ളതാക്കാനും കൊളാജന്‍ അനിവാര്യമാണ്. എന്നാല്‍ പ്രായം കൂടുന്തോറും ശരീരത്തില്‍ കൊളാജന്‍ കുറഞ്ഞു തുടങ്ങും ഇതിന്‍റെ ഫലമായി ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാം.

പ്രായം മാത്രമല്ല, സമ്മര്‍ദവും പാരിസ്ഥിക ഘടകങ്ങളും ചര്‍മത്തില്‍ കൊളാജന്‍റെ അളവു കുറയ്ക്കാം. ഇതിനെല്ലാം പരിഹാരമെന്ന രീതിയിലാണ് കൊളാജന്‍ സപ്ലിമെന്‍റുകളെ പലരും ആശ്രയിക്കുന്നത്. എന്നാല്‍ കൊളാജന്‍ സപ്ലിമെന്‍റുകള്‍ 8 മുതല്‍ പന്ത്രണ്ട് ആഴ്ചകള്‍ തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് ചെറിയ തോതിലെങ്കിലും ഫലമുണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രകൃതിദത്തമായി കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഗുണം ചെയ്യുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് കൊളാജൻ

ശരീരത്തിലെ മൊത്തം പ്രോട്ടീനിന്‍റെ 30 ശതമാനം വരുന്ന ഒരു അവശ്യ പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമം, പേശികൾ, അസ്ഥികൾ, ലിഗമെന്റുകൾ, മറ്റ് ടിഷ്യുകൾ എന്നിവയുടെ പ്രവര്‍ത്തനത്തിന്‍റെ ഒരു പ്രധാന അടിസ്ഥാനമാണിത്. ചർമത്തിന്‍റെ ഇലാസ്തികതയും തിളക്കവും നിലനിര്‍ത്താന്‍ കൊളാജന്‍ സഹായിക്കുന്നു. എന്നാൽ പ്രായം വര്‍ധിക്കുന്തോറും കൊളാജൻ ഉത്പാദനം സ്വാഭാവികമായും കുറയുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ചർമ്മത്തിന്റെ ദൃഢത നഷ്ടപ്പെടൽ എന്നിവയിലേക്ക് നയിക്കുന്നു.

കൊളാജൻ വർധിപ്പിക്കുന്ന 5 ഭക്ഷണങ്ങൾ

  • എല്ലിമുള്ളിലെ മജ്ജ: കൊളാജന്‍ അടങ്ങിയ മികച്ച ഭക്ഷണമാണിത്.

  • ചിക്കനും മത്സ്യവും: ഇത് കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്തും.

  • സിട്രസ് പഴങ്ങളും ബെറിപ്പഴങ്ങളും: ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കും.

  • മുട്ടയുടെ വെള്ള: കൊളാജൻ ഉല്‍പാദനത്തിന് ആവശ്യമായ അമിനോ ആസിഡായ പ്രോലിൻ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

  • ഇലക്കറികൾ: ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com