പിസ പ്രേമികളോടാണ്, പ്രായം നോക്കി കഴിക്കണം! കരുതിയിരിക്കാം കോളന്‍ കാന്‍സറിനെ

pizza
പ്രായമായവരിൽ കോളൻ കാൻസർ സാധ്യത കൂടുതൽ
Updated on
2 min read

50 കഴിഞ്ഞാല്‍ പിന്നെ ആരോ​ഗ്യം അത്ര ഈസി ആയിരിക്കില്ല. വേഗത കുറയും, പല വിധരോഗങ്ങള്‍ നാലുഭാഗത്തു നിന്നും പിടിമുറുക്കി തുടങ്ങും. അതുകൊണ്ട് തന്നെ വാർദ്ധ്യം ആരോ​ഗ്യകരമാക്കേണ്ടത് പ്രധാനമാണ്. പേശിബലം കുറയുന്നതു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മുതൽ ദഹന വ്യവസ്ഥയിൽ വരെ മാറ്റങ്ങൾ വരും. വാർദ്ധക്യത്തോട് അടുക്കുമ്പോൾ ഏറ്റവും കൂടുതല്‍ ആളുകൾ അവ​ഗണിക്കുന്ന ഒന്നാണ് വൻകുടലിന്റെ ആരോ​ഗ്യം.

ദഹനവ്യവസ്ഥയുടെയും ആമാശയത്തിന്റെയും ഏറ്റവും വലുതും തിരക്കേറിയതുമായ ഒരു ഭാഗമാണ് വൻകുടൽ. ചെറുകുടലിൽ ദഹിക്കാത്ത ഭക്ഷണങ്ങൾ ആരോഗ്യകരമായ ബാക്ടീരിയകളുടെ സഹായത്തോടെയാണ് വൻകുടൽ ദഹിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നും വെള്ളം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ വൻകുടൽ വലിച്ചെടുക്കുന്നു ശരീരത്തിന് പോഷണം നല്‍കാന്‍ വന്‍കുടല്‍ പ്രധാന പങ്ക് വഹിക്കുന്നു.

പ്രായമാകുമ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ വൻകുടലും മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് കോളൻ അഥവാ വൻകുടൽ അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കും. ഏത് പ്രായത്തിലും കോളൻ കാൻസർ വികസിക്കാമെങ്കിലും, 50 വയസിനു മുകളിലുള്ളവരിൽ ഇത് വളരെ സാധാരണമാണ്. കൂടാതെ, പ്രായത്തിനനുസരിച്ച് പ്രീകാൻസർ പോളിപ്‌സിന്റെ വ്യാപനവും വർധിക്കുന്നു. അമ്പതു കഴിഞ്ഞവരിൽ 40 ശതമാനത്തിലധികം ആളുകളിലും പ്രീകാൻസർ പോളിപ്‌സ് സാന്നിധ്യമുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇവയുടെ അസാധാരണമായ വളർച്ചയാണ് കാൻസർ ആയി രൂപപ്പെടുന്നത്.

കൊളോനോസ്കോപ്പി

കൊളോനോസ്കോപ്പിയിലൂടെ പ്രീകാൻസർ പോളിപ്‌സ് നേരത്തെ കണ്ടെത്താനും കാൻസറായി വികസിക്കുന്നതിനു മുൻപ് നീക്കം ചെയ്യാനും സഹായിക്കും. 50 വയസു കഴിയുന്നവര്‍ കൊളോനോസ്കോപ്പി ചെയ്യുന്നത് വന്‍കുടല്‍ അര്‍ബുദ സാധ്യത നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കും. പ്രായം, അപകട സാധ്യതകള്‍, കുടുംബ പാരമ്പര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പരിശോധനകളുണ്ട്. ഒന്നിലധികം കോളന്‍ കാന്‍സര്‍ സ്‌ക്രീനിങ് ഓപ്ഷനുകള്‍ ലഭ്യമാണ്.

ആരോഗ്യകരമായ ഡയറ്റ്

വന്‍കുടലിന്‍റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം ഡയറ്റ് തന്നെയാണ്. പിസ പോലുള്ള ഭക്ഷണങ്ങളോടുള്ള ജനപ്രീതി വര്‍ധിച്ചു വരികയാണ്. പിസയില്‍ അടങ്ങിയിരിക്കുന്ന പ്രോസസ്ഡ് മാംസത്തില്‍ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കോളൻ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പോലെ തന്നെ ഷുഗറി സ്‌നാക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ് വൈറ്റ് ബ്രെഡ് പോലുള്ളവയും ഡയറ്റില്‍ പതിവാക്കുന്ന ശീലം കുറയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പകരം നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലിവ് ഓയില്‍, സാല്‍മണ്‍, അവോക്കാഡോ, നട്‌സ് എന്നിവ നിങ്ങളുടെ വാര്‍ദ്ധക്യത്തെ ആരോഗ്യമുള്ളതാക്കും.

വ്യായാമം

വ്യായാമം ശരീരഭാരം ക്രമീകരിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മാത്രമല്ല, കോളന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില കാന്‍സറുകളും അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കാം.

ശരീരഭാരം

ശരീരഭാരം വര്‍ധിക്കുന്നത് കോളന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള കാന്‍സറുകളെ അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

വെള്ളം

വന്‍കുടലിന്‍റെ ആരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ, വൻകുടൽ കൂടുതൽ വെള്ളം ആഗിരണം ചെയ്യേണ്ടിവരും. കൂടാതെ ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് മദ്യപാനവും പുകവലിയുടെ ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com