അരിയിലുമുണ്ട് ആയിരം വെറൈറ്റി, പോഷകമൂല്യത്തില്‍ കേമന്‍ ബ്ലാക്ക് റൈസ്

അന്നജം, ബി വിറ്റാമിനുകള്‍, സിങ്ക്, മംഗ്നീഷ്യം, സെലിനിയം തുടങ്ങിയ ധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ് അരി.
5 healthy rice options
ആരോഗ്യകരമായ അരി വെറൈറ്റികൾ

മ്മള്‍ മലയാളികള്‍ക്ക് അരി വെറുമൊരു ധാന്യമല്ല. അത് നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ്. ചോറ് മുതല്‍ പലഹാരങ്ങള്‍ വരെ, അരിയാഹാരമില്ലാതെ മലയാളികള്‍ക്ക് ഒരു ദിവസം പൂര്‍ണമാകില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ അരി ഒരു പ്രധാന ഭക്ഷണമാണ്. ഓരോ പ്രദേശത്തെയും കാലാവസ്ഥയെയും മണ്ണിനും അനുസരിച്ച് പലതരത്തിലുള്ള നെല്ലു കൃഷി ചെയ്യുന്നുണ്ട്. അന്നജം, ബി വിറ്റാമിനുകള്‍, സിങ്ക്, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ് അരി.

വ്യത്യസ്ത നിറത്തിനും വലിപ്പത്തിലും ഘടനയിലും പലതരത്തിലുള്ള അരി ലഭ്യമാണ്. നെല്ലിന്റെ തരം, കാർഷിക പരിസ്ഥിതി (മണ്ണിന്റെ ഗുണനിലവാരം, വിളവെടുപ്പ് സമയം), മില്ലിങ്, സംസ്കരണ രീതികൾ എന്നിവയെ ആശ്രയിച്ച് അരിയുടെ പോഷക നിലവാരം വ്യത്യാസപ്പെടുന്നു.

പോഷകമൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ കുറച്ച് അരി വെറൈറ്റികള്‍ പരീക്ഷിച്ചാലോ?

1. ബ്രൗണ്‍ റൈസ്/ ചുവന്ന അരി

brown rice

ചുവന്ന അരിയും വെള്ള അരിയും നമുക്ക് ലഭ്യമാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ തവിട് അല്ലെങ്കിൽ പുറം പാളിയോടു കൂടിയതാണ് ചുവന്ന അരി (ബ്രൗണ്‍ റൈസ്). തവിട് കളഞ്ഞെടുക്കുന്നതാണ് വെളുത്ത അരി. ബ്രൗണ്‍ റൈസില്‍ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ മികച്ച ഓപ്ഷനാണ്. എന്നാല്‍ വെളുത്ത അരിയെ അപേക്ഷിച്ച് ആര്‍സെനിക്കിന്റെ അളവു ഇതില്‍ കൂടുതലാണ്. ആര്‍സെനിക് വിഷാംശം അടങ്ങിയ സംയുക്തമാണ്. ഇത് പതിവായി ശരീരത്തില്‍ എത്തുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.

2. ബ്ലാക്ക് റൈസ്/കറുത്ത അരി

black rice

കറുപ്പും പര്‍പ്പിള്‍ നിറത്തിലും ലഭ്യമാകുന്ന ബ്ലാക്ക് റൈസിന് ആ നിറം നല്‍കുന്നത് ആന്തോസയാനിൻ എന്ന സംയുക്തമാണ്. ആന്തോസയാനിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെയും ലിപിഡിന്റെയും അളവ് മെച്ചപ്പെടുത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പർപ്പിൾ അരിക്ക് ചെറിയ മധുരമുണ്ട്.

3. റെഡ് റൈസ്

red rice

തായ്‌ലാൻഡ്, തെക്കൻ ഫ്രാൻസ്, ഭൂട്ടാൻ തുടങ്ങിയ ചില രാജ്യങ്ങളിലാണ് റെഡ് റൈസ് വ്യാപകമായി ഉപയോഗിക്കുന്നത്. ബസുമതി അരിക്ക് സമാനമായ രുചിയും മണവുമാണ് റെഡ് റൈസിനുള്ളത്. റെഡ് റൈസില്‍ ആന്തോസയാനിനുകളുടെ അളവു കൂടുതലാണ്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതിനും ഇത് മികച്ചതാണ്.

4. വൈൽഡ് റൈസ്

Wild Rice

അക്വട്ടിക് ​ഗ്രാസിന്റെ വിത്താണ് കാട്ടു നെല്ല്. മറ്റ് അരികളെ അപേക്ഷിച്ച് ഇതിൽ പ്രോട്ടീനും കൊഴുപ്പും കുറവാണ്. വെള്ള, ചുവന്ന അരിയെ അപേക്ഷിച്ച് വൈല്‍ഡ് റൈസില്‍ പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ അളവ് കൂടുതലാണ്. ദഹിക്കാവുന്ന അന്നജം പ്രതിരോധശേഷിയുള്ള അന്നജത്തേക്കാൾ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ ഇത് സഹായിക്കും

5. വൈറ്റ് റൈസ്

white rice

ബ്രൗണ്‍ റൈസ് അഥവാ തവിടോടു കൂടിയ അരിയുടെ തവിട് കളഞ്ഞ് പ്രോസസ് ചെയ്തെടുക്കുന്നതാണ് വെളുത്ത അരി. ഈ പ്രക്രിയ അരിയുടെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയ്ക്കുന്നു. വെളുത്ത അരിയിൽ നാരുകൾ കുറവും ഗ്ലൈസെമിക് സൂചിക ഉയർന്നതുമാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഉയർന്ന ഗ്ലൈസെമിക് സൂചിക ഗുണം ചെയ്യും. സൈക്ലിങ് അല്ലെങ്കില്‍ റേസിന് മുന്‍പ് റൈസ് കേക്കുകൾ കഴിക്കുന്നത് സാധാരണമാണ്. കാരണം അവ എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകളാണ്. അവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർധിപ്പിക്കുകയും വേഗത്തിൽ ഊർജ്ജം നൽകുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com