
തലവേദന മാറാൻ ചായ കുടിക്കുന്നവരാണോ? ഈ ശീലം താൽക്കാലിക ആശ്വാസം നൽകുമെങ്കിലും സ്ഥിരമായാൽ തലവേദന വർധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം അങ്ങനെ പല ആരോഗ്യ അവസ്ഥകൾ തലവേദനയ്ക്ക് കാരണമാകാം.
നിര്‍ജ്ജലീകരണം മൂലമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. ചായയിലും കാപ്പിയിലും അടങ്ങിയ കഫീൻ ശരീരത്തിലെ ജലാംശം കുറയ്ക്കാൻ കാരണമാകും. ഇത് വിപരീത ഫലമുണ്ടാക്കും.
ചായയ്ക്ക് പകരം വെള്ളം
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ പരീക്ഷിക്കാവുന്നതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലവേദന ലഘൂകരിക്കാന്‍ സഹായിക്കും.
ഒരു ദിവസം എത്ര ചായ വരെ ആകാം
400 മില്ലിഗ്രാം കഫീന്‍ വരെ ഒരു ദിവസം കുടിക്കുന്നത് സുരക്ഷിതമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് നാല് കപ്പ് കാപ്പി അല്ലെങ്കില്‍ എട്ട് ഗ്ലാസ് വരെ ചായയും. എന്നാലും ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്നതില്‍ മിതത്വം പാലിക്കേണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.