കാപ്പി കുടിച്ചാല്‍ പിസിഒഎസ് ലക്ഷണങ്ങള്‍ കുറയുമോ?

സ്ത്രീകളിൽ ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്.
COFFEE REDUCES PCOS SYMPTOMS
പിസിഒഎസ് ലക്ഷണങ്ങൾ
Updated on
2 min read

ഫീന്‍ ഉപഭോഗം സ്ത്രീകളിലെ പിസിഒഎസ് നിയന്ത്രിക്കാന്‍ സഹായിക്കുമോ? ലോകത്ത് സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). സ്ത്രീകളിൽ ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ് പിസിഒഎസ്. നേച്ചര്‍ ജേണലില്‍ അടുത്തിനിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാപ്പി, ചായ പോലുള്ള പാനീയങ്ങളില്‍ അടങ്ങിയ കഫീന്‍റെ ഉപഭോഗം പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്ന് കണ്ടെത്തി.

ബോഡി മാസ് ഇൻഡക്സ് (BMI) കൂടുന്നതിനനുസരിച്ച് പിസിഒഎസ് സാധ്യത വർധിക്കുമെന്നും, പിസിഒഎസ് രോഗികളിൽ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം ശരീരഭാരം കുറയ്ക്കുന്നതാണെന്നും പഠനം പറയുന്നു. അമിത ശരീരഭാരമുള്ള എലികളില്‍ പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഫീന്‍ ഉപഭോഗം സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. ബയോഇൻഫോർമാറ്റിക്സ് ഉപയോഗിച്ച് SLC16A6 എന്ന ജീനിനെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. എലികളുടെ അണ്ഡാശയ കലകളിലെ കഫീന്‍ ശരീരഭാരത്തില്‍ ഉണ്ടാക്കിയ സ്വാധീനം, ഈസ്ട്രസ് സൈക്കിൾ, അണ്ഡാശയ രോഗാവസ്ഥ, സെറം ഇൻസുലിൻ സാന്ദ്രത, ഇൻസുലിൻ പ്രതിരോധ സൂചിക, SLC16A6 ട്രാൻസ്പോർട്ടർ ജീൻ എക്സ്പ്രഷൻ എന്നിവ നിരീക്ഷിച്ചു.

പഠനത്തിൽ പൊതുവായി വ്യത്യസ്തമായി പ്രകടിപ്പിക്കപ്പെട്ട ജീൻ SLC16A6 തിരിച്ചറിഞ്ഞതായും, പരീക്ഷണത്തില്‍ പൊണ്ണത്തടിയുള്ള പിസിഒഎസ് ബാധിച്ച എലികളുടെ ചികിത്സയിൽ കഫീന്റെ ഫലപ്രാപ്തി സ്ഥിരീകരിച്ചതായും ഗവേഷകര്‍ പറയുന്നു.

മിതമായ അളവിലുള്ള കഫീൻ ഉപഭോഗം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെയും പിസിഒഎസ് മാനേജ്മെന്റ് മികച്ചതാക്കുമെന്നും പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഇത് ഗുണം ചെയ്യാമെന്നും ഡോ. മഞ്ജുള അനഗാനി, ക്ലിനിക്കൽ ഡയറക്ടർ, വനിതാ ശിശു ഇൻസ്റ്റിറ്റ്യൂട്ട്, കെയർ ഹോസ്പിറ്റല്‍, ഹൈദരാബാദ് പറയുന്നു. എന്നാല്‍ ഇത് മനുഷ്യരില്‍ എത്രത്തോളം ഫലപ്രദമാണെന്നതില്‍ കൂടുതല്‍ പഠനം നടത്തേണ്ടിരിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അമിതമായ കഫീന്‍ ഉപഭോഗം ഉത്കണ്ഠ, ഉറക്കമില്ലായ്മ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

എന്താണ് പിസിഒഎസ്

സ്ത്രീകളിൽ ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്. ആൻഡ്രോജൻ എന്ന ഹോർമോണിന്‍റെ അളവും ഉയര്‍ന്ന ഇൻസുലിൻ പ്രതിരോധവും പിസിഒഎസ് എന്ന അവസ്ഥയില്‍ സാധാരണമാണ്. ആ​ഗോളതലത്തിൽ ആറ് മുതൽ 26 ശതമാനം വരെയുള്ള സ്ത്രീകളിൽ പിസിഒഎസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇത് 3.7 മുതൽ 22.5 ശതമാനമാണ്. 

ഇത് പലപ്പോഴും ക്രമരഹിതമായ ആർത്തവം, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോൺ) ഉല്‍പാദനം, അമിതമായ രോമവളർച്ച അല്ലെങ്കിൽ മുടി കൊഴിച്ചിൽ, മുഖക്കുരു, ശരീരഭാരം വര്‍ധിക്കുക, ചർമത്തിന്റെ കറുപ്പ്, പോളിസിസ്റ്റിക് അണ്ഡാശയങ്ങൾ, ഗർഭം അലസൽ, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, പിസിഒഎസ് ഉള്ള ആളുകൾക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഉത്കണ്ഠ, വിഷാദം, എൻഡോമെട്രിയൽ കാൻസർ തുടങ്ങിയ ചില ആരോഗ്യ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നഗരവൽക്കരണം, ഉദാസീനമായ ജീവിത ശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ സ്ത്രീകളില്‍ പിസിഒഎസ് വര്‍ധിക്കാനുള്ള കാരണമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം പ്രശ്നങ്ങളെ നിസാരവല്‍ക്കരിക്കുന്നതും തുറന്നു പറയാത്തതും രോഗനിർണയവും ചികിത്സയും വൈകുന്നതിന് കാരണമാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com