രാജ്യത്ത് വര്‍ഷന്തോറും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങൾക്കിടയിൽ അവബോധ സൃഷ്ടക്കുന്നതിനായാണ് മഴക്കാലത്തിന് മുന്നോടിയായി മെയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് നേരത്തെയുള്ള പ്രതിരോധം, പൊതുജനപങ്കാളിത്തം, സമയബന്ധിതമായ വൈദ്യസഹായം എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കുകയാണ് ഈ ദിനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഈഡിസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന വൈറസ്ബാധയാണ് ഡെങ്കിപ്പനി. ഇത് സാധാരണയായി ചർമത്തിൽ ചുണങ്ങു, തലവേദന, സന്ധി വേദന, കടുത്ത പനി എന്നിവയ്ക്ക് കാരണമാകുന്നു. രണ്ട് മുതല്‍ നാല് ആഴ്ചയ്ക്കകം രോഗമുക്തരാകുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഡെങ്കിപ്പനി ഗുരുതര ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ബക്കറ്റുകൾ, പൂച്ചട്ടികൾ, കൂളറുകൾ, വാട്ടർ ടാങ്കുകൾ എന്നിവയിൽ കാണപ്പെടുന്ന ശുദ്ധവും കെട്ടിക്കിടക്കുന്നതുമായ വെള്ളം ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമാണ്. ഇത് ഒഴുക്കി കഴയുന്നത് അവയുടെ പ്രജനനം തടയാന്‍ സഹായിക്കും.
ഡെങ്കിപ്പനിയെ തുടര്‍ന്ന് രക്തത്തിലെ പ്ലേറ്റലെറ്റുകളുടെ എണ്ണം അമിതമായി കുറയുന്നത് ആന്തരിക രക്തസ്രാവത്തിന് കാരണമാകും. ഇത് ആരോഗ്യാവസ്ഥ മാരകമാകാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്ന് ഇല്ല. രോഗലക്ഷണങ്ങൾ നിയന്ത്രിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഡെങ്കി ഹെമറാജിക് പനി ഏറ്റവും ഗുരുതരമാണ്. ഇത് ചിലപ്പോള്‍ ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും കാരണമാകും.
പ്രായമായവരും കുട്ടികളും രോഗപ്രതിരോധ ശേഷി ദുർബലമായവരിലുമാണ് അപകട സാധ്യത കൂടുതല്‍. നേരത്തെ പ്രവർത്തിക്കൂ, ഡെങ്കിപ്പനി തടയൂ: വൃത്തിയുള്ള ചുറ്റുപാടുകൾ, ആരോഗ്യകരമായ ജീവിതം- എന്നതാണ് ഇത്തവണത്തെ ദേശീയ ഡെങ്കി ദിനത്തിന്റെ പ്രമേയം. ഡെങ്കിപ്പനിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് 2010 മുതലാണ് രാജ്യം ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു തുടങ്ങിയത്. മഴക്കാലത്താണ് ഡെങ്കി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് രോഗവ്യാപനത്തിന് കാലാനുസൃതമായ രീതികളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
മഴക്കാലത്തും അതിനുശേഷവും കേസുകള്‍ ഉയരുന്നതിന് പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. കൊതുകുകളുടെ എണ്ണം പെരുകുന്നത്, രക്തചംക്രമണത്തിലുള്ള സെറോടൈപ്പുകളോടുള്ള സംവേദനക്ഷമത, വായു താപനില, മഴ, ഈർപ്പം എന്നിവയെല്ലാം കൊതുകുകളുടെ പുനരുൽപാദനത്തെ ബാധിക്കാം. കൂടാതെ ഡെങ്കി വൈറസ് ഇൻകുബേഷൻ കാലഘട്ടത്തെയും ബാധിക്കുന്നു. മുൻകരുതൽ നിയന്ത്രണ ഇടപെടലുകളുടെയും ജീവനക്കാരുടെയും അഭാവം വെല്ലുവിളിയാകാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates