ഉയർന്ന രക്തസമ്മർദം ചെറുപ്പക്കാരിലും വ്യാപകം; നിയന്ത്രിക്കാൻ 5 വഴികൾ

40 വയസിന് താഴെയുള്ള മുതിർന്നവരിൽ 20 ശതമാനത്തിലധികം പേരും ഉയർന്ന രക്തസമ്മർദം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്.
high blood pressure
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ 5 വഴികൾപ്രതീകാത്മക ചിത്രം

പ്രായമായവരിൽ മാത്രമല്ല, ഉയർന്ന രക്തസമ്മർദം ഇപ്പോൾ ചെറുപ്പക്കാരിലേക്കും ആശങ്കാജനകമായ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്. ഐസിഎംആർ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 40 വയസിന് താഴെയുള്ള മുതിർന്നവരിൽ 20 ശതമാനത്തിലധികം പേർക്കും മാനസിക സമ്മർദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ഘടകങ്ങൾ കാരണം ഉയർന്ന രക്തസമ്മർദം നേരിടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ക്രമേണ തകരാറിലാക്കുന്ന ഉയർന്ന രക്തസമ്മർദ അവസ്ഥയെ സൈലന്റ് കില്ലർ എന്നും വിളിക്കുന്നു.

ഫാറ്റി ലിവർ രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട് ഏകദേശം ഒൻപതു ശതമാനം സ്കൂൾ വിദ്യാർഥികളും 19 ശതമാനം കോളജ് വിദ്യാർഥികളും ഉയർന്ന രക്തസമ്മർദ അപകടസാധ്യത യിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ചെറുപ്പക്കാരിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം സമ്മർദത്തിന്റെ അളവു വർധിപ്പിക്കുകയും ഉറക്കരീതികളെ ബാധിക്കുകയും ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കും.

ചെറുപ്പക്കാരിൽ ഉയർന്ന രക്തസമ്മർദം നിരീക്ഷിക്കുന്നതിനും തടയുന്നതിനും 5 വഴികൾ

1. രക്തസമ്മർദം നിരീക്ഷിക്കുക

medical checkups
ആരോ​ഗ്യ പരിശോധനകൾപ്രതീകാത്മക ചിത്രം

ഇത്തരം രോ​ഗാവസ്ഥകൾ തങ്ങളെ ബാധിക്കില്ലെന്ന തോന്നലിൽ ചെറുപ്പക്കാർ പൊതുവെ ആരോ​ഗ്യ പരിശോധനകൾ ഒഴിവാക്കാറുണ്ട്. ഉയർന്ന രക്തസമ്മർദം കൗമാരക്കാരിലും വരാം, പ്രത്യേകിച്ച് കുടുംബപാരമ്പര്യമുണ്ടെങ്കിൽ. വർഷത്തിൽ ഒരിക്കൽ രക്തസമ്മർദ നില പരിശോധിക്കുന്നത് വളരെ നല്ലതാണ്. 120/80 mmHg-യാണ് സാധാരണ രക്തസമ്മർദത്തിന്റെ അളവു. രക്തസമ്മർദം ഉയരുന്നതായി കണ്ടാൽ തീർച്ചയായും വൈദ്യസഹായം തേടണം.

2. ആരോ​ഗ്യകരമായ ഡയറ്റ്

Healthy diet
ആരോ​ഗ്യകരമായ ഡയറ്റ്പ്രതീകാത്മക ചിത്രം

രക്തസമ്മർദത്തെ നിർണയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ഭക്ഷണക്രമം. ഭക്ഷണത്തിൽ ഉപ്പിന്റെ വർധിച്ച ഉപഭോ​ഗം, മധുരപലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ പതിവായാൽ രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

3. വ്യായാമം

workout
വ്യായാമംപ്രതീകാത്മക ചിത്രം

ശാരീരിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ വ്യായാമം ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഖമമാക്കാനും സഹായിക്കും. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ പോലുള്ള മിതമായ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകൾ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.

4. സമ്മർദം കൈകാര്യം ചെയ്യണം

mental stress
മാനസിക സമ്മർപ്രതീകാത്മക ചിത്രം

വിട്ടുമാറാത്ത മാനസിക സമ്മർദം രക്തസമ്മർദം ഉയരാൻ കാരണമാകും. മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, ​യോ​ഗ പോലുള്ള പരിശീലിക്കുന്നത് ​ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തിൽ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ അകറ്റിവെയ്ക്കാനും ശ്രമിക്കുക.

5. പുകവലിയും മദ്യപാനവും

alcohol
പുകവലിയും മദ്യപാനവുംപ്രതീകാത്മക ചിത്രം

പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ഹൃദയത്തിന്റെ ആരോ​ഗ്യം മോശമാക്കാനും രക്തസമ്മർദം ഉയരാനും കാരണമാകും. ഇത്തരം ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com