എന്തൊക്കെ ചെയ്തിട്ടും തടി കുറയുന്നില്ല, ഡയറ്റ് ചെയ്യുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കുക

ഡയറ്റും വ്യായാമവുമൊക്കെ കൃത്യമായി ചെയ്തിട്ടും ചിലരുടെ ശരീരഭാരത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല, ഇതിന് പിന്നില്‍ ചില ഘടകങ്ങളുണ്ട്.
weight loss jorney
ഡയറ്റ് ചെയ്യുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കുക

ശരീരഭാരം നിയന്ത്രിക്കുന്നതിന് കൊഴുപ്പും കലോറിയും കുറഞ്ഞ ഡയറ്റ് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് പതിവായി പിന്തുടരാറുമുണ്ട്. എന്നാല്‍ ഡയറ്റും വ്യായാമവുമൊക്കെ കൃത്യമായി ചെയ്തിട്ടും ചിലരുടെ ശരീരഭാരത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല, ഇതിന് പിന്നില്‍ ചില ഘടകങ്ങളുണ്ട്.

1. എക്സ്‌ട്ര

dips served in cups
കലോറി കൂടിയ ഭക്ഷണങ്ങൾ

ഡയറ്റിങ്ങിലാണെങ്കിലും ഇടയ്ക്കിടെ കഴിക്കുന്ന പലഹാരങ്ങൾ, ഡിപ്പുകൾ തുടങ്ങിയവയിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ടാവാം. ഇതിന്റെ അളവു ചെറുതാണെങ്കിലും ക്രമേണ ശരീരഭാരം വർധിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തെ ഇല്ലാതാക്കും.

2. കലോറി ഉപഭോ​ഗത്തെ തെറ്റായി വിലയിരുത്തുന്നു

healthy diet to follow
ആരോ​ഗ്യകരമായ ഭക്ഷണക്രമം

മിക്കയാളുകളും ഒരു ദിവസം നൂറുകണക്കിന് കലോറി കഴിക്കുന്നുണ്ട്. അവ കൃത്യമായി അളന്ന് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്. ഇത് എത്രത്തോളം കലോറി കഴിക്കുന്നുവെന്നും നിയന്ത്രണം എപ്പോള്‍ വേണമെന്നും മനസിലാക്കാന്‍ സഹായിക്കും.

3. സ്ഥിരതയില്ലായ്മ

weekend parties with friends
വാരാന്ത്യ ആഘോഷങ്ങൾ

തിങ്കൾ മുതൽ വെള്ളി വരെ കർശനമായി ഡയറ്റ് നോക്കുകയും വാരാന്ത്യ ഇടവേളകളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്ന രീതി ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പരിശ്രമത്തെ വിപരീതമായി സ്വാധീനിക്കാം. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ ഇടവേളയെടുക്കാന്‍ പാടില്ല.

4. നീർക്കെട്ട്

mental stress at office
മാനസിക സമ്മർദം ശരീരഭാരം വർധിപ്പിക്കും

ശരീരഭാരം കുറയ്ക്കുന്നതിന് കൊഴുപ്പു കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ മാനസിക സമ്മർദം, ഉറക്കമില്ലായ്മ, തീവ്ര വർക്ക്ഔട്ട് പോലുള്ളവ ശരീരത്തിലെ നീർക്കെട്ട് വർധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകുന്നു.

5. ശരീരത്തിന് പൊരുത്തപ്പെടാൻ സമയം വേണം

woman eating salad
ശരീരഭാരം സമയമെടുക്കുന്ന പ്രക്രിയയാണ്

ഡയറ്റ് തുടങ്ങിയ ഒരാഴ്ചയ്ക്കകം ഫലം ഉണ്ടാകണമെന്ന് വാശിപിടിക്കാന്‍ പാടില്ല. ഡയറ്റിനനുസരിച്ച് മെറ്റബോളിസത്തിനു വേണ്ടി ശരീരം പൊരുത്തപ്പെടാൻ സമയമെടുക്കുന്നു. അത് സാധാരണമാണ്. അതിനർഥം നിങ്ങൾ പരാജയപ്പെട്ടുവെന്നല്ല, ഡയറ്റിനോട് ശരീരം പൊരുത്തപ്പെടാൻ സമയം നൽകേണ്ടത് ആവശ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com