പൂച്ചയ്ക്ക് ഒരിക്കലും പാല്‍ കൊടുക്കരുത്, കാലങ്ങളായി തുടരുന്ന അബദ്ധം!

പൂച്ചകളില്‍ ബഹുഭൂരിപക്ഷവും ലക്ടോസ് അസഹിഷ്ണുതയുള്ളവയാണ്.
Cat Drinking Milk
പ്രതീകാത്മക ചിത്രം
Updated on
2 min read

താണ്ട് 9,000 വര്‍ഷങ്ങള്‍ക്ക് മുന്‍പു തുടങ്ങിയതാണ് പൂച്ചകളും മനുഷ്യരും തമ്മിലുള്ള സ്‌നേഹബന്ധം. ശത്രുവിന്‍റെ ശത്രു മിത്രമെന്നാണെല്ലോ, വിളകളെ നശിപ്പിക്കുന്ന എലികളെ തുരത്താനുള്ള പൂച്ചകളുടെ ശേഷി മനസിലാക്കി മനുഷ്യര്‍ പൂച്ചകളെ വളര്‍ത്തി തുടങ്ങി. എടുക്കുന്ന പണിക്ക് കൂലിയായി ഒരു പാത്രം പാലും നല്‍കി.

വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി ഇന്ന് പ്രത്യേകം ഭക്ഷണങ്ങളുണ്ട്. എന്നാല്‍ അക്കാലത്ത് ഇത്തരം വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങളെ കുറിച്ച് ആളുകള്‍ ബോധവാന്മാരായിരുന്നില്ല. 1877-ല്‍ സ്‌കോട്ടിഷ് ഡോക്ടര്‍ ആയ ഗോര്‍ഡോണ്‍ സ്‌ടേബിള്‍സ് പൂച്ചകളുടെ ആരോഗ്യത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഒരു പുസ്തകത്തില്‍ പൂച്ചകളുടെ ഭക്ഷണരീതിയെ കുറിച്ച് പറയുന്നുണ്ട്. പൂച്ചകള്‍ക്ക് വേണ്ടി രണ്ട് ബൗള്‍ കരുതണമെന്ന് പുസ്തകത്തില്‍ അദ്ദേഹം പറയുന്നു. ഒരു പാത്രം വെള്ളത്തിനായും മറ്റൊന്ന് പാലിനായും. പാല്‍ അവയ്ക്ക് നല്‍കാവുന്ന മികച്ച പ്രഭാത ഭക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

Cat staring
പൂച്ചകള്‍ക്ക് പാല്‍ കുടിക്കാമോ

ഇവിടെ നിന്നാണ് പൂച്ചകള്‍ പോലുമറിയാതെ അവയുടെ ഇഷ്ടഭക്ഷണം പാലാണെന്ന് മനുഷ്യര്‍ പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സ്ഥാപിച്ചെടുക്കുന്നത്. പൂച്ചയ്ക്ക് പാല്‍ എന്ന കോംമ്പിനേഷന്‍ നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാതെ അങ്ങനെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിനെ തകിടം മറിച്ചു കൊണ്ട് പുതിയ ഒരു പഠനം വന്നിരിക്കുന്നത്.

പൂച്ചകള്‍ പാല്‍ കുടിക്കുന്നത് അപകടം!

ഓസ്ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പൂച്ചകള്‍ പാല്‍ കുടിക്കുന്നത് അപകടമാണെന്ന് വ്യക്തമാക്കുന്നു. അതെങ്ങനെ ശരിയാകുമെന്ന് ചിന്തിക്കുന്നവര്‍ക്ക് കൃത്യമായ വിശീകരണവും ഗവേഷകര്‍ നല്‍കുന്നുണ്ട്.

cat pausing for photo
പൂച്ചകളുടെ ഡയറ്റ്

പൂച്ചകളില്‍ ബഹുഭൂരിപക്ഷവും ലക്ടോസ് അസഹിഷ്ണുതയുള്ളവയാണ്. എല്ലാ സസ്തനികളെയും പോലെ പൂച്ചകളും അവയുടെ അമ്മയുടെ പാല്‍ കുടിച്ചാണ് ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ പൂച്ചകള്‍ വളരുമ്പോള്‍ അവയ്ക്ക് പാല്‍ അനാവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പൂച്ചകള്‍ക്ക് ഏകദേശം ആറ് മുതല്‍ 12 ആഴ്ച പ്രായമാകുമ്പോള്‍ മുതല്‍ അവയുടെ ശരീരത്തില്‍ പാലിലെ ലാക്ടോസ് ദഹിപ്പിക്കാന്‍ ആവശ്യമായ എന്‍സൈമിന്‍റെ ഉത്പാദനം നിലയ്ക്കുന്നു. അതിനര്‍ഥം ബഹുഭൂരിപക്ഷം പൂച്ചകളും ലാക്ടോസ് അസഹിഷ്ണുതയുള്ളവയാണെന്നാണ്. മനുഷ്യരെ പോലെ അവയുടെ ശരീരം സ്വഭാവികമായി എത്രമാത്രം എന്‍സൈം ഉത്പാദിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി അസഹിഷ്ണുതയുടെ അളവു വ്യത്യാസപ്പെട്ടിരിക്കാം.

അപ്പോള്‍ പിന്നെ പൂച്ചക്കുട്ടികള്‍ക്ക് (ആറ് ആഴ്ചയില്‍ താഴെ) പാല്‍ കൊടുക്കാമെന്ന് കരുതുന്നതും തെറ്റാണ്. പാല്‍ എന്നു പറയുമ്പോള്‍ പ്രധാനമായും പശുവിന്‍ പാലാണ് നമ്മള്‍ ഉപയോഗിക്കുന്നത്. പശുവിന്‍ പാലില്‍ അടങ്ങിയ ലാക്ടോസിന്റെ അളവിനെക്കാള്‍ കുറവായിരിക്കും പൂച്ചപ്പാലില്‍ അടങ്ങിയ ലാക്ടോസിന്റെ അളവ്. അവയെ പൂച്ചപ്പാല്‍ കുടിക്കാന്‍ അനുവദിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ശരിയായ ക്യാറ്റ് ഫോര്‍മുല അടങ്ങിയ പാല്‍ നല്‍കുക. ലാക്ടോസ് അസഹിഷ്ണുത മാത്രമല്ല, അപൂര്‍മായാണെങ്കിലും ചില പൂച്ചകള്‍ക്ക് പാലിനോട് അലര്‍ജിയും ഉണ്ടാകാം.

പാലു കുടിക്കുന്ന പൂച്ചകള്‍ക്ക് എന്ത് സംഭവിക്കുന്നു

ലാക്ടോസ് എന്നത് ഒരു തരത്തിലുള്ള പഞ്ചസാരയാണ്. ഇവയെ വിഘടിപ്പിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അവ വന്‍കുടലില്‍ എത്തുകയും അവിടെയുള്ള ബാക്ടീരിയ ഇവയെ അഴുകാന്‍ അനുവദിക്കുകയുെ ചെയ്യുന്നു. ഈ പ്രക്രിയയില്‍ ലാക്ടോസിനെ ആസിഡായും വാതകമായും വിഘടിപ്പിക്കുന്നു. ഇത് അമിതമായ വാതകം, വയറുവേദന, മലബന്ധം, ഓക്കാനം, ഛര്‍ദി എന്നിവയ്ക്ക് കാരണമാകുന്നു.

cat drinking milk
പൂച്ചകള്‍ പാല്‍ കുടിക്കുന്നത് അപകടം!

പൂച്ചകളില്‍ വയറിളക്കമാണ് പ്രധാന ലക്ഷണം. ഇത് നിര്‍ജ്ജലീകരണത്തിനും പോഷകക്കുറവിനും കാരണമാകുന്നു. ചില സാഹചര്യങ്ങളില്‍ പൂച്ചകള്‍ ചത്തു പോകാനും കാരണമാകുന്നു. സ്ഥിരമായ പാലുകുടിക്കുന്ന പൂച്ചകളില്‍ ഇത്തരം ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പൂച്ചകളുടെ പാലിനോടുള്ള ഇഷ്ടം

ഇതിന്‍റെ പ്രധാന കാരണം ശീലമാണ്. സ്ഥിരമായി കിട്ടുന്നതും രുചികരമാണെന്നതും പൂച്ചകള്‍ക്ക് പാലിനോടുള്ള ഇഷ്ടം കൂട്ടും. പശുവിന്‍ പാല്‍ പശുക്കിടാവിനു വേണ്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ അവയ്ക്ക് അനുസൃതമായി പാലില്‍ രുചികരമായ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പശുവിന്‍ പാലില്‍ പ്രത്യേകിച്ച് കസീന്‍ എന്ന പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ആല്‍ഫ-കസോസെപൈനായി വിഘടിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com