
അണ്ഡാശയ അർബുദ ബാധിതരായ സ്ത്രീകളുടെ എണ്ണം ആഗോളതലത്തിൽ ദിനം പ്രതി പെരുകിവരികയാണ്. പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയാത്തതാണ് അണ്ഡാശയ അർബുദത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. വയറു വീർക്കൽ, പെൽവിക് വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള ശങ്ക തുടങ്ങിയ ലക്ഷണങ്ങൾ ഭൂരിഭാഗം സ്ത്രീകളും അവഗണിക്കുന്നു. അണ്ഡാശയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന ശേഷമായിരിക്കും പലപ്പോഴും രോഗാവസ്ഥ തിരിച്ചറിയുക. ഇത് ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും.
പ്രായം, ജനിതകം, ഹോർമോൺ തുടങ്ങിയ ഘടകങ്ങൾ അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗാവസ്ഥയെ കുറിച്ച് അവബോധമില്ലായ്മ, മിഥ്യാധാരണങ്ങൾ തുടങ്ങിയവ രോഗം നേരത്തെ നിർണയിക്കുന്നത് വൈകിപ്പിക്കുന്നു. അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകൾ പൊളിച്ചെഴുതാം.
വലിയൊരു ശതമാനം അണ്ഡാശയ അർബുദ കേസുകളും പിന്നീടുള്ള ഘട്ടങ്ങളിലാണ് രോഗനിർണയം നടത്തുന്നത്, ഇത് ആരോഗ്യാവസ്ഥ കൂടുതൽ മോശമാക്കും. എന്നാൽ നേരത്തെയുള്ള രോഗനിർണയം അർബുദത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സഹായിക്കും.
ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ അണ്ഡാശയ അർബുദം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെങ്കിലും ചെറുപ്പക്കാരിലും അണ്ഡാശയ അർബുദം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. പ്രായം അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.
പാപ് സ്മിയർ ഉപയോഗിച്ച് അണ്ഡാശയ അർബുദം കണ്ടെത്താനാകില്ല. നിലവിൽ അണ്ഡാശയ അർബുദത്തിന്, ഫലപ്രദമായ സ്‌ക്രീനിങ് പരിശോധനകൾ ലഭ്യമല്ല. എന്നാൽ ട്രാൻസ്‌വാജിനൽ അൾട്രാസൗണ്ടുകളും സിഎ-125 രക്തപരിശോധനകളും ശുപാർശ ചെയ്യപ്പെടാറുണ്ട്.
ജനികം അണ്ഡാശയ അർബുദ സാധ്യത വർധിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമാണെങ്കിലും, കുടുംബ ബന്ധമില്ലാത്ത സ്ത്രീകളിലും അണ്ഡാശയ അർബുദം കാണാം. പ്രായം, ഹോർമോൺ റിപ്ലേസ്മെന്റ് തെറാപ്പി, ചില ജനിതക മാർക്കറുകൾ തുടങ്ങിയ ഘടകങ്ങൾ അർബുദ സാധ്യത വർധിപ്പിക്കാം
ഹിസ്റ്റെരെക്ടമി (ഗർഭാശയം നീക്കം ചെയ്യൽ) അണ്ഡാശയ അർബുദ സാധ്യത കുറയ്ക്കുമെങ്കിലും, അത് സാധ്യത ഇല്ലാതാക്കുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates