നിസാരമാക്കരുത് തലച്ചോറിന്റെ ആരോ​ഗ്യം; 30 കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ 30-ാം വയസിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ.
brain health in woman
തലച്ചോറിന്റെ ആരോ​ഗ്യംപ്രതീകാത്മക ചിത്രം

മുപ്പതു കഴിയുന്നതോടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിൽ ഒരു എക്സട്ര കെയർ വേണം. നിങ്ങളുടെ ശരീരത്തിനെന്ന പോലെ തലച്ചോറിനും പരിചണം ആവശ്യമായ ഒരു സമയമാണിത്. തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ 30-ാം വയസിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ.

1. ഭക്ഷണക്രമം

fish dishes

ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, കോഎൻസൈം ക്യു, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളാൽ തലച്ചോറിന്റെ ആരോ​ഗ്യത്തിന് പ്രധാനമാണ്. ഇത് ഓർമശക്തി മെച്ചപ്പെടുത്തുക മാത്രമല്ല, മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദം കൈകാര്യം ചെയ്യാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു. തലച്ചോറിന് ആവശ്യമായ പോഷകങ്ങൾ കുറയുന്നത് ബ്രെയിൻ ഫോ​ഗ്, മറവി പോലുള്ള രോ​ഗാവസ്ഥയ്ക്കുള്ള സാധ്യത വർധിക്കുന്നു.

2. മൈൻഡ്ഫുൾ ഡീടോക്സ്

mobile use

സ്ക്രീനുകളും ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങളുമായി തലച്ചോർ സദാസമയവും ഉത്തേജിപ്പിക്കുന്നു. ഇടവേളയില്ലാതെ തലച്ചോറിന് പുനഃസജ്ജമാകാൻ സാധിക്കില്ല. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം നിശ്ചിത സമയത്തേക്കു കുറയ്ക്കുന്നത് തലച്ചോറിന് പ്രോസസിങ് സമയം കിട്ടാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്നു.

3. ശാരീരികവും മാനസികവും വൈകാരികവുമായ ഫിറ്റ്നസ്

workout

ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ ഓർമശക്തി, മാനസികാവസ്ഥ, ഏകാ​ഗ്രത എന്നിവയെ ബാധിക്കുന്നു. വ്യായാമത്തിലൂടെയും ശക്തി പരിശീലനത്തിലൂടെയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഹോർമോൺ സന്തുലിതമാക്കാനും സഹായിക്കും. വ്യായാമം നിങ്ങളെ ശാരീരികമായി മാത്രമല്ല, മാനസികമായും മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് തലച്ചോറിലെ പുതിയ കോശ വളർച്ചയെ സഹായിക്കും. ഓർമശക്തിമെച്ചപ്പെടാനും സഹായകരമാണ്. മാനസിക ക്ഷമത വർധിപ്പിക്കുന്നതിന് സമ്മർദം കൈകാര്യം ചെയ്യുന്നതിന് യോ​ഗ, മെഡിറ്റേഷൻ പോലുള്ളവ പരിശീലിക്കാവുന്നതാണ്. വിട്ടുമാറാത്ത സമ്മർദം ഓർമശക്തിയെ ദുർബലമാക്കുരയും തലച്ചോറിനെ ചുരുക്കുകയും ചെയ്യുന്നു.

4. ഉറക്കം

sleep quality

തലച്ചോറിനെ വിഷമുക്തമാക്കുകയും ഓർമകളെ ഏകീകരിക്കുകയും പുനഃസജ്ജമാക്കുകയും ചെയ്യുന്നതിന് ​ഗുണമേന്മയുള്ള ഉറക്കത്തിന് പ്രധാനമാണ്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

5. സാമൂഹിക ബന്ധങ്ങൾ

social relationships

സാമൂഹിക ബന്ധങ്ങൾ മസ്തിഷ്ക സർക്യൂട്ടുകളെ സജീവമാക്കുന്നു. പ്രായമാകുന്തോറും, സാമൂഹികമായി ഇടപഴകുന്നത് ഏകാന്തത, മാനസിക സമ്മർദം, ഓർമക്കുറവ് എന്നിവയെ പോലും മറികടക്കാൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com