

ലോകത്ത് ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കരൾ അർബുദം. കാൻസർ മരണങ്ങളിൽ മൂന്നാമത്തെ പ്രധാന കാരണമാണിത്. കരളിനെ അർബുദം (liver cancer) ബാധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളുമാണെന്ന് ഗാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേഥി പറയുന്നു.
ചില അപകടസാധ്യതകൾ ഒഴിവാക്കാനാവില്ലെങ്കിലും, ജീവിതശൈലിയിലെ ചില ബോധപൂർവമായ മാറ്റങ്ങൾ കരൾ അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കരൾ അർബുദ സാധ്യത കുറയ്ക്കാൻ 'ഒഴിവാക്കേണ്ട നാല് ദുശ്ശീലങ്ങൾ'.
പ്രോസസ്ഡ് മീറ്റ്
ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും കരൾ അർബുദ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് നൈട്രേറ്റുകളും പ്രിസർവേറ്റീവുകളും നിറഞ്ഞതാണ്. ഇത് ക്രമേണ കരളിന്റെ ആരോഗ്യം ദുർബലമാക്കുകയും കരൾ തകരാറിലാക്കുകയും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
മദ്യം
മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഗുരുതര ആഘാതം ഉണ്ടാക്കും. ഇത് കരൾ സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. റെഡ് വൈൻ മദ്യത്തിൽ കൂട്ടത്തിൽ കൂട്ടാത്തവരുണ്ട്. അതുകൊണ്ട് ഇത് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്നുവരും ഏറെയാണ്. എന്നാൽ അങ്ങനെയല്ല, റെഡ് വൈനും കരളിന് ആപത്താണ്.
മധുര പാനീയങ്ങൾ
പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ് മറ്റൊരു വില്ലൻ. സോഡകളിലും എനർജി ഡ്രിങ്കുകളിലും മറ്റ് മധുരമുള്ള പാനീയങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കരളിന്റെ ആരോഗ്യത്തെ ദുർബലമാക്കുകയും ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവർ രോഗം, കരൾ കാൻസറിനുള്ള അറിയപ്പെടുന്ന ഒരു അപകട ഘടകമാണ്.
വറുത്ത ഭക്ഷണങ്ങൾ
ഫ്രഞ്ച് ഫ്രൈസ്, ചിപ്സ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോ. സേതി പറയുന്നു. ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുമ്പോൾ വിട്ടുമാറാത്ത കരൾ വീക്കം ഉണ്ടാക്കാം. ഇത് കാലക്രമേണ കരൾ കാൻസറിനുള്ള സാധ്യത വർധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates