പഴംപൊരിയും ബജ്ജിയും; മഴക്കാലത്ത് 'നോ' പറയേണ്ട ഭക്ഷണങ്ങൾ

മഴക്കാലത്ത് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മികച്ച
banana fry
മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ( Monsoon Healthy Diet)പ്രതീകാത്മക ചിത്രം
Updated on
1 min read

ചൂടു കട്ടൻചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പഴംപൊരി.., പുറത്ത് മഴ തകർത്തു പെയ്യുമ്പോൾ മനസ് നിറയ്ക്കുന്ന കോംമ്പോ. എന്നാൽ വയറിന് ഇത് അത്ര സുഖകരമായിരിക്കില്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. മഴക്കാലത്ത് പ്രതിരോധശേഷി കുറയുന്നതു കൊണ്ട് തന്നെ അണുബാധ, ദഹന പ്രശ്‌നങ്ങള്‍, അലര്‍ജി തുടങ്ങിയവ കൂടുതലായിരിക്കും. അതിന് പുറമെ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രക്രിയയെ വീണ്ടും മന്ദ​ഗതിയിലാക്കും. ഇത് ദഹനപ്രശ്നങ്ങൾക്കും സങ്കീർണതകൾക്കും കാരണമാകുന്നു. മഴക്കാലത്ത് ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം (Monsoon Healthy Diet) കഴിക്കുന്നതാണ് മികച്ചതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കും.

ഈർപ്പം കാരണം എണ്ണമയമുള്ള ഭക്ഷണം ചർമത്തിൽ വിവിധതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മണ്‍സൂണ്‍ കാലത്ത് അസിഡിറ്റി, ഗ്യാസ് മുതലായവും വരാനുള്ള സാധ്യത കൂടുതലാണ്. സൂക്ഷിച്ചാല്‍ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാം. വേവിക്കതെ ഭക്ഷണം കഴിക്കുന്നതും വെള്ളം തിളപ്പിക്കാതെ കുടിക്കുന്നതും മഴക്കാലത്ത് നിർബന്ധമായും ഒഴിവാക്കണം. മഴക്കാലത്ത് മത്സ്യവിഭവങ്ങൾ കഴിക്കുമ്പോഴും ശ്രദ്ധിക്കണം. കടല്‍ജീവികളുടെ പ്രജനന കാലമാണ് മഴക്കാലം. അതിനാല്‍ തന്നെ ഈ സമയത്ത് ട്രോള്‍ നിരോധനമുണ്ടാവും. മത്സ്യവിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലം പഴകിയതും രാസവസ്​തുക്കള്‍ ചേര്‍ത്തതുമായ മത്സ്യമായിരിക്കും വിപണിയില്‍ ലഭ്യമാവുക. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

ഇലക്കറികള്‍ വളരെ പോഷകഗുണമുള്ളവയാണ്. എന്നാല്‍ മലക്കാലത്ത് ഫം​ഗസ്, അണുബാധ തുടങ്ങിവയ്ക്ക് ഇത് കാരണമാകും. അതിനാൽ മഴക്കാലത്ത് ഇലക്കറികളും പഴങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് മലിനീകരണത്തിനും രോ​ഗണുക്കളുടെ വ്യാപനത്തിനും ദഹനപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ശുചിത്വവും ആരോ​ഗ്യമുള്ളതുമായി ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com