മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തിക നില ഗുണകരമാകും. കുടുംബത്തി ൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. ജോലിയിൽ ഉയർച്ച നേടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. സുഹൃത്തുക്കളെ കണ്ടുമുട്ടും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വരുമാനം തൃപ്തികരമായി തുടരും. പുതിയ അ വസരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.ആരോഗ്യം മെച്ചപ്പെടും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)
ചർച്ചകൾ അനുകൂലമായി അവസാനിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. യാത്രകൾ ഗുണകരമാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. സാമ്പത്തിക നില ഭദ്രമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കുടുംബത്തിൽ ഐശ്വര്യം വർധിക്കും. ചെലവുക ൾ നിയന്ത്രിക്കാൻ കഴിയും. പുതിയ ജോലിയിൽ പ്രവേശിക്കും. ആരോഗ്യം മെച്ചപ്പെടും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച സന്തോഷം നൽകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. ബന്ധുക്കളുടെ സഹായം ലഭിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തി ൽ ഐക്യം വർധിക്കും.അസുഖങ്ങൾ പിടിപെടാ ൻ സാധ്യതയുണ്ട്. വരുമാനം വർധിക്കും.
തുലാം (ചിത്തിര ½, സ്വാതി, വിശാഖം ¾)
സൽക്കാരങ്ങളിൽ പങ്കെടുക്കും.പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ സഹകര ണം ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.പണമിടപാടിൽ ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം,തൃക്കേട്ട)
പ്രതീക്ഷിക്കാത്ത യാത്രകൾ ഗുണകരമാകും. ജോലിയിൽ ഉയർച്ച നേടും. മത്സരങ്ങളിൽ വിജയം നേടും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
ധനു (മൂലം, പുരാടം, ഉത്രാടം ¼)
പ്രതിസന്ധികൾ മറികടക്കാൻ കഴിയും. പുതിയ അവസരങ്ങൾ ലഭിക്കും.സാമ്പത്തികമായി പുരോഗതി ഉണ്ടാകും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ സഹായകരമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഭാഗ്യാനുഭവങ്ങൾ വർധിക്കും. കൂടുതൽ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. കുടുംബസന്തോഷം നിലനിൽക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ½)
ബിസിനസ് രംഗത്ത് നേട്ടം ഉണ്ടാകും. മേലുദ്യോഗ സ്ഥരുടെ പ്രീതി സമ്പാദിക്കും. സർക്കാർ കാര്യങ്ങ ൾ അനുകൂലമായി തീരും. അസുഖങ്ങൾ പിടിപെ ടാൻ സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി നേടും.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
ഭാഗ്യം അനുകൂലമായി നിലനിൽക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates