Daily horoscope 
Astrology

ഇടപാടുകൾക്ക് അനുകൂല സാഹചര്യം, വിദേശ ബന്ധങ്ങൾ വഴി നേട്ടം

ഇന്നത്തെ നക്ഷത്രഫലം – 27-2-26

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

കുടുംബത്തിൽ ആലോചിച്ചിരുന്ന ഒരു പദ്ധതി നടപ്പിലാക്കാൻ കഴിയും. ദീർഘകാലമായി കാത്തിരുന്ന കാര്യത്തിൽ അനുകൂല തീരുമാനം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ വർധിപ്പിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാപാര രംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരും. ഭൂമി, വീട് സംബന്ധമായ ഇടപാടുകൾക്ക് അനുകൂല സാഹചര്യം ഉണ്ടാകും. കുടുംബാംഗങ്ങളുമായി സൗഹൃദപരമായ അന്തരീക്ഷം നിലനിൽക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പുതിയ അവസരങ്ങൾ ലഭിക്കും. ദൂരയാത്രകൾ ഗുണം ചെയ്യും. സാമൂഹിക രംഗത്ത് അംഗീകാരം നേടും. ബന്ധുക്കളുമായി ഉണ്ടായിരുന്ന തെറ്റിദ്ധാ രണ പരിഹരിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.കു ടുംബത്തിൽ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും. വിദ്യാഭ്യാസ രംഗത്ത് പുരോഗതി നേടും. വിദേശ ബന്ധങ്ങൾ വഴി നേട്ടം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ജോലിയിൽ ഉയർച്ച നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തികമായി അനുകൂല മാറ്റങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ ജോലിയിൽ പ്രവേശിക്കും. വ്യാപാരത്തിൽ വിപുലീകരണ പദ്ധതികൾക്ക് തുടക്കം കുറിക്കും. സാമ്പത്തികമായിവലിയതീരുമാനങ്ങൾഎടുക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. മാധ്യമ, കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ധനസമ്പാദനത്തിൽ വർധന കാണാം. കുടുംബജീവിതം സന്തുലിതമായി മുന്നേറും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പുലർത്തണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടയാകും. വിദ്യാഭ്യാസ മേഖലയിൽ പുരോഗതി ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ജോലിയിൽ ഉയർച്ച നേടും. ദീർഘകാലമായി ആലോചിച്ചിരുന്ന പദ്ധതികൾ നടപ്പിലാക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പുതിയ ജോലിയിൽ പ്രവേശിക്കും. വ്യാപാരത്തിൽ പുതിയ കരാറുകൾ ഉണ്ടാകും. കുടുംബത്തിൽ ഐക്യം നിലനിൽക്കും. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ വിജയം കൈവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ധനകാര്യ ഇടപാ ടുകളിൽ പുരോഗതി ഉണ്ടാകും. സാമൂഹിക രംഗത്ത് പ്രാധാന്യം വർധിക്കും. പുതിയ സുഹൃത്തുക്കൾ ജീവിതത്തിൽ പ്രവേശിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പുതിയ അവസരങ്ങൾ ലഭിക്കും. കാർഷിക മേഖ ലയിലും വ്യാപാര രംഗത്തും നേട്ടം കൈവരും. കു ടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.കലാരംഗ ത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരംലഭിക്കും.

Daily horoscope february 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

കേരള സ്‌റ്റോറി 2: റിലീസ് തടഞ്ഞതിനെതിരെയുള്ള അപ്പീല്‍ വിധി പറയാന്‍ മാറ്റി

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു

SCROLL FOR NEXT