Daily horoscope 
Astrology

ആലോചിച്ച കാര്യങ്ങളിൽ ധൈര്യത്തോടെ മുന്നോട്ട് പോകാം

ഇന്നത്തെ നക്ഷത്ര ഫലം – 05-01-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തന രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില തീരുമാനങ്ങളിൽ മാറ്റം വരു ത്തും. മനസ്സിന് ലഘുത്വം അനുഭവപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ നിന്ന് മാറി നിന്നവർക്ക് തിരിച്ച് അവിടെ എത്താൻ കഴിയും. മുതിർന്നവരുടെ ഉപദേശം ഗുണകരമാകും. ചെലവുകൾ നിയ ന്ത്രിക്കണം. പുതിയ വാഹനം സ്വന്തമാക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)

വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. ഒരേസമയം പല കാര്യങ്ങളിൽ ഇടപെടേണ്ടി വരും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. പഠനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാകും. ദാമ്പത്യ ജീവിതം ഊഷ്മളമാണ്.

കർക്കടകം (പുനർതം ¼, പൂയം, ആയില്യം)

മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ വർധിക്കും. വികാരാധീനമായ തീരുമാനങ്ങൾ ഒഴിവാക്കണം. പഴയ സുഹൃത്തു മായി ബന്ധപ്പെടാൻ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിലവുകൾ വർധിക്കും. നേതൃത്വപരമായ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. ആത്മവിശ്വാസം മറ്റുള്ളവരെയും സ്വാധീനിക്കും. ആലോചിച്ച കാര്യങ്ങളിൽ ധൈര്യത്തോടെ മുന്നോട്ട് പോകാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വരുമാനത്തിൽ കാര്യമായ പുരോഗതി ഉണ്ടാകും. കൃത്യമായി കാര്യങ്ങൾ ചെയ്ത് തീർക്കാൻ കഴിയും. പങ്കാളിയുടെ സഹായം പ്രയോജനപ്പെടും. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

നക്കയറ്റവും സാമ്പത്തിക നേട്ടവും ഇന്നത്തെ പ്രത്യേകതയാണ്. സൗഹൃദബന്ധങ്ങൾ പുതു ക്കും. കലാ-സാംസ്കാരിക കാര്യങ്ങളിൽ താല്പര്യം വർധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പൊതുവേ ഭാഗ്യമുള്ള ഒരു ദിവസമാണ് ഇന്ന്. ധന സ്ഥിതി തൃപ്തികരമായി തുടരും. ദീർഘയാത്ര മാറ്റിവെക്കേണ്ടി വരാം. മംഗള കർമ്മങ്ങളിൽ പങ്കെ ടുക്കാൻ ഇടയുണ്ട്. ആരോഗ്യം മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തന രംഗത്ത് ചില മാറ്റങ്ങൾ വരുത്തും. പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കു ക. കുടുംബജീവിതം സന്തോഷകരമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രതീക്ഷിച്ചിരുന്ന ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കമിതാവിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കും. പുതിയ സംരംഭങ്ങൾ ഇന്ന് തുടങ്ങാവുന്നതാണ്. ആരോഗ്യം മെച്ചപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഇന്ന് പല കാര്യങ്ങളും തീരുമാനമെടുക്കാൻ സാ ധിക്കാതെ വരാം. ജലദോഷം പനി മുതലായ അ സുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പല കാര്യങ്ങളും ഇന്ന് ഉദ്ദേശിക്കുന്നത് പോലെ ചെയ്ത തീർക്കാൻ കഴിയും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. യാത്ര വിജയകരമാകും. വീട് നിർമ്മാണം തുടങ്ങും.

Daily horoscope January 05

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ