daily horsocpe 
Astrology

പുതിയ സൗഹൃദങ്ങൾ, ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും

ഡോ. പി. ബി. രാജേഷ് ഇന്നത്തെ നക്ഷത്രഫലം – 8-7-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മുടങ്ങിക്കിടന്ന ഒരു പദ്ധതി വീണ്ടും മുന്നോട്ടു പോ കും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മമായ തീരുമാനങ്ങൾ നേട്ടമാകും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. യാത്രകൾ ഗുണകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ സന്തോഷകരമായ വാർത്ത കേൾക്കാൻ ഇടയുണ്ട്.വ്യാപാരരംഗത്ത് മുന്നേറ്റം ഉ ണ്ടാകും. പഴയ കുടിശ്ശിക ലഭിക്കാം.പുതിയ കാര്യ ങ്ങൾ ആരംഭിക്കാൻ അനുകൂലമായ സമയമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പഴയ ആശങ്കകൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. പങ്കാളിയോടൊപ്പം ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മികച്ച അവസരങ്ങൾ മുന്നിലെത്തും. സാമ്പത്തി ക കാര്യങ്ങളിൽ പുരോഗതി അനുഭവപ്പെടും. സു ഹൃത്തുക്കളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ദീർഘകാലമായി ആഗ്രഹിച്ച കാര്യം സഫലമാകും. പുതിയ ആളുകളുമായുള്ള ബന്ധം ഗുണകരമാ കും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പഠനകാര്യങ്ങളിൽ ശ്രദ്ധ വർധിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കുടുംബത്തിൽ ഐക്യം നിലനിൽക്കും. നിക്ഷേപ ങ്ങളിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾ വിജയകരമായി ആരംഭിക്കും. കലാപ രമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ലഭിക്കാം. പ്ര ധാന തീരുമാനങ്ങളിൽ വിജയസാധ്യത കൂടുതലാ ണ്. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്ക ളിൽ നിന്ന് സഹായം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദീർഘകാല ശ്രമങ്ങൾക്ക് ഫലം ലഭിക്കും. വ്യാപാര ത്തിൽ ലാഭം വർധിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. പുതിയ സംരംഭ ങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മുടങ്ങിയ ധനകാര്യങ്ങൾ അനുകൂലമായി തീരും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. യാത്രകൾ വിജയകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രധാനപ്പെട്ട ചർച്ചകൾ അനുകൂലമായി അവസാ നിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറന്നുകി ട്ടും. സുഹൃത്തുക്കളുമായുള്ള ബന്ധം ശക്തമാകും. വിലപ്പെട്ട ഉപദേശങ്ങൾ ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ തുടക്കങ്ങൾക്ക് അനുയോജ്യമായ ദിവസ മാണ്.കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യങ്ങ ളിലും ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ജോലിയിൽ ഉയർച്ച നേടും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് അർജന്റീന; വെടിയുണ്ട പോലെ മൂന്ന് ​ഗോളുകൾ, ക്വാർട്ടറിൽ

നക്ഷത്രദോഷം: ആശങ്കകളും യാഥാർത്ഥ്യങ്ങളും

നാളെ പൂര്‍ണ പരിശോധന, മണ്ണിടിച്ചില്‍ സ്ഥലത്തേയ്ക്ക് പ്രവേശനം നിരോധിച്ചു; അഞ്ചു പേരെ കാണാനില്ലെന്ന് മന്ത്രിമാര്‍

'ദുരന്തം ദൗര്‍ഭാഗ്യകരം, ഇരകളെ ചേര്‍ത്തുപിടിക്കും'; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് കരാര്‍ കമ്പനി

മെസിക്ക് വീണ്ടും പെനല്‍റ്റി 'ശാപം'; അര്‍ജന്റീനയുടെ നെഞ്ചുപിളര്‍ത്തി ഈജിപ്ത്