daily horoscope 
Astrology

Today's Rashi Phalam June 23|പ്രവർത്തന രംഗത്ത് ശോഭിക്കാൻ സാധിക്കും, തടസ്സങ്ങൾ ഒഴിവാകും

ഇന്നത്തെ നക്ഷത്രഫലം – 23-6-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കുടുംബത്തിൽ നിന്ന് തന്നെ ചില എതിർപ്പുകൾ നേരിടേണ്ടി വരാം. മനസ്സമാധാനം കുറഞ്ഞ ദിവസമാണ് ഇന്ന്. നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവയ്ക്കേണ്ടി വരാം. പകർച്ചവ്യാധികൾ പിടിപെടാം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഉദ്ദേശിക്കുന്നത് പോലെ പല കാര്യങ്ങളും നടക്കുന്ന ദിവസമാണ് ഇന്ന്. വരുമാരത്തിൽ വർദ്ധനവ് ഉണ്ടാവും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനയാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നി ലനിൽക്കും. വീട് പുതുക്കി പണിയാൻ ശ്രമിക്കും. ചിലർക്ക് പുതിയ വാഹനത്തിനും യോഗം ഉണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസിൽ നിന്നുള്ള ആദായം വർദ്ധിക്കും.സ്വന്തമായി ഭൂമി വാങ്ങാൻ കഴിയുന്ന സമയമാണിത്. ഉന്നത വ്യക്തികളുടെ സഹായം പ്രതീക്ഷിക്കാം.കുടുംബജീവിതം സന്തോഷകരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പ്രവർത്തനരംഗത്ത് സഹപ്രവർത്തകരിൽ ബുദ്ധിമുട്ടുകൾ നിന്നും ഉണ്ടാകാം.ഈശ്വരാനുകൂല്യം കുറഞ്ഞ കാലം ആയതുകൊണ്ട് തന്നെ എടുത്തു ചാടി ഒന്നും ചെയ്യരുത്.സാമ്പത്തിക നില ഭദ്രമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെ ടുക്കും.പങ്കാളിയെക്കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദേശത്തുനിന്ന് പ്രതീക്ഷിച്ചിരുന്നത് സന്ദേശം എത്തിച്ചേരും. വരുമാനം വർദ്ധിക്കും

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിയുമായി അഭിപ്രായ ഭിന്നത ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ ത മ്മിൽ അകന്ന് കഴിയേണ്ടി വരാം.അപകടകരമായ പ്രവർത്തികൾ ഒഴിവാക്കുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പൊതുവേ ദൈവാധീനമുള്ള സമയമാണ് ഇത്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. മക്കൾ മൂലം സന്തോഷത്തിന് സാധ്യത തെളിയും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തന രംഗത്ത് ശോഭിക്കാൻ സാധിക്കും. പല തടസ്സങ്ങളും താനെ ഒഴിവാകും. സ്വന്തം ആരോ ഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.പൂ ർവിക സ്വത്ത് കൈവശം വന്നുചേരും.ബന്ധുക്കളി ൽ നിന്ന് ചില ഉപദ്രവങ്ങൾ ഉണ്ടാവാം.വസ്തു സം ബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാ വാൻ ഇടയുണ്ട്. അസുഖം ബാധിച്ച് ആശുപത്രിയി ൽ കഴിയേണ്ടി വരാം.ഉന്നത വ്യക്തികളുടെ സമയ ത്തിനുള്ള ഇടപെടൽ കൊണ്ട് നേട്ടം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ സൗഹൃദങ്ങളും പ്രണയബന്ധങ്ങളും ഉട ലെടുക്കാൻ ഇടയുണ്ട്. പല കാര്യങ്ങളും പ്രതീക്ഷി ക്കുന്നതുപോലെ നടക്കും. ഈശ്വരാനുകൂല്യമുള്ള സമയമായതിനാൽ മറ്റൊന്നും ഭയപ്പെടാനില്ല.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി 'ഭൂഗോള' വിസ്മയം; മാന്ത്രിക കാലുകളുടെ മഹാചരിത്രം; ഗോള്‍വേട്ടയില്‍ നമ്പര്‍ വണ്‍

ഇത് മൂന്നാം തവണ; ലോകപ്പില്‍ ഏറ്റവും കുടുതല്‍ പെനാല്‍റ്റി മിസ് ആക്കി മെസി; മറ്റൊരു 'റെക്കോര്‍ഡ്'

ബിഗ് ടിക്കറ്റില്‍ ഇത്തവണ കോളടിച്ചത് മലയാളി വിദ്യാര്‍ഥിക്ക്; ലക്ഷങ്ങള്‍ വാരി ഇന്ത്യക്കാര്‍

വവ്വാലിന്റെ പരിശോധനാ ഫലം നെഗറ്റീവ്; നിപയുടെ ഉറവിടം കണ്ടെത്താനായില്ല

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തെ ഭണ്ഡാര വരവ് 8.5 കോടി, 1 കിലോയില്‍ അധികം സ്വര്‍ണം