മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രധാനപ്പെട്ട ഒരു തീരുമാനത്തിൽ അനുകൂല മാറ്റമുണ്ടാകും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കാം. പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവമുണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വ്യാപാരരംഗത്ത് പുതിയ ഇടപാടുകൾക്ക് സാധ്യത. ഏറെ നാളായി നീണ്ടുനിന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണും. വിവാഹകാര്യങ്ങളിൽ അനുകൂല സംസാരങ്ങൾ നടക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്ക് നല്ല മുന്നേറ്റമുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. യാത്ര സന്തോഷം നൽകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ദാമ്പത്യ ജീവിതത്തിൽ പരസ്പര ധാരണ വർധിക്കും. വീട്ടിലെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ തീരുമാനമെടുക്കും. പണം സംബന്ധിച്ച ആശങ്ക ഒഴിയും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഏറ്റെടുത്ത കാര്യങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കും. പുതിയ ഉത്തരവാദിത്തം ലഭിക്കാം. പ്രണയബന്ധത്തിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറും. യാത്ര വിജയകരമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാഹചര്യമുണ്ടാകും. പഠനകാര്യങ്ങളിൽ പുതിയ വഴി തുറക്കും. വിവാഹാലോചനകൾക്ക് പുരോഗതിയുണ്ടാകും. തടസ്സങ്ങൾ മറികടക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പുതിയ പരിചയം ഭാവിയിൽ ഗുണകരമാകും. വ്യാപാരത്തിൽ പ്രതീക്ഷിക്കാത്ത ഇടപാട് ലഭിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. പഠനത്തിൽ നല്ല ശ്രദ്ധ വേണം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഔദ്യോഗികമായി അനുകൂലമായ വാർത്ത ലഭിക്കും. പ്രണയകാര്യങ്ങളിൽ പ്രതീക്ഷിച്ച മറുപടി ലഭിക്കാം. യാത്രയിൽ ചില അസൗകര്യങ്ങൾ ഉണ്ടാകാമെങ്കിലും കാര്യങ്ങൾ വിജയകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ പഠനത്തിനോ പരിശീലനത്തിനോ അവസ രം ലഭിക്കും. വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട ഒരു കാര്യത്തിൽ നേട്ടമുണ്ടാകും. കുടുംബത്തിലെ ഒരു സന്തോഷവാർത്ത മനസ്സിന് ആശ്വാസം നൽകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വേഗത്തിലാകും. യാത്രയിൽ രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പ്രധാനപ്പെട്ട ഒരു അവസരം കൈവരിക്കാൻ സാധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പ്രണയബന്ധത്തിൽ സന്തോഷകരമായ സാഹചര്യം രൂപപ്പെടും. കുടുംബജീവിതത്തിൽ സമാധാനം നിലനിൽക്കും. അപ്രതീക്ഷിത ധനലാഭത്തിനോ സമ്മാനം ലഭിക്കാനോ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates