മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രധാനപ്പെട്ട ഒരു തീരുമാനം ആത്മവിശ്വാസം നൽകും. ജോലിയിൽ നല്ല മുന്നേറ്റം ഉണ്ടാകും. ധനകാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുന്നത് ഗുണം ചെയ്യും. യാത്രകൾ പ്രതീക്ഷിച്ച ഫലം നൽകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വ്യാപാരത്തിൽ പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം നൽകും. വാഹനം സംബന്ധിച്ച കാര്യങ്ങൾ അനുകൂലമാകും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഓഫീസിൽ നിങ്ങളുടെ അഭിപ്രായത്തിന് വില ലഭിക്കും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അവസരം ലഭിക്കും. ധനവരവിൽ ചെറിയ പുരോഗതി ഉണ്ടാകും. യാത്രകൾ പ്രയോജനകരമാകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല വാർത്ത ലഭിക്കും. പുതിയ പരിചയങ്ങൾ സഹായകരമാകും. മുടങ്ങിയ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയും. തൊഴിൽരംഗത്ത് നല്ല മാറ്റം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുരംഗത്ത് അംഗീകാരം ലഭിക്കും. വ്യാപാരത്തിൽ പുതിയ ഇടപാടുകൾ ആരംഭിക്കും. ധന കാര്യങ്ങളിൽ നല്ല നേട്ടം പ്രതീക്ഷിക്കാം. വാഹനം ശ്രദ്ധയോടെ ഉപയോഗിക്കുക. യാത്ര ഗുണകരമാകും
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബാങ്ക് നടപടികൾ എളുപ്പത്തിൽ പൂർത്തിയാകും. ജോലിയിൽ പുതിയ അവസരം ലഭിക്കും. വിലപ്പെട്ട ഒരു വസ്തു വാങ്ങാൻ സാധ്യതയുണ്ട്. പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പങ്കാളിത്ത പ്രവർത്തനങ്ങൾ ഗുണം ചെയ്യും. ഔദ്യോഗിക യാത്രകൾ വിജയകരമാകും. പുതിയ കരാറുകൾക്ക് അനുകൂല സമയം. വരവും ചെലവും ക്രമപ്പെടുത്താൻ കഴിയും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സർക്കാർ ഓഫീസിലെ കാര്യങ്ങൾ വേഗത്തിൽ നടക്കും. ജോലിയിൽ അഭിനന്ദനം ലഭിക്കും. കാത്തിരുന്ന വാർത്ത എത്തിച്ചേരും. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഉന്നത പഠനത്തിന് നല്ല അവസരം ലഭിക്കും. പുതിയ തൊഴിൽ സാധ്യതകൾ തെളിയും. ദൂരയാത്രകൾ ഗുണകരമാകും. പുതിയ ബന്ധങ്ങൾ ഭാവിയിൽ ഉപകരിക്കും. തടസ്സങ്ങൾ ഒഴിവാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ജോലിയിൽ മികവ് തെളിയിക്കാൻ അവസരം ലഭിക്കും. നിക്ഷേപങ്ങളിൽ നല്ല ഫലം പ്രതീക്ഷിക്കാം. സന്തോഷകരമായ ഒരു വാർത്ത ലഭിക്കും. പുതിയ പദ്ധതികൾ ആത്മവിശ്വാസം നൽകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരും. വ്യാപാര വികസനത്തിന് പുതിയ വഴി തെളിയും. യാത്ര വിജയകരമാകും. വിവാഹ ആലോചനകളിൽ തീരുമാനം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വ്യാപാരത്തിൽ പുതിയ സഹകരണം ലഭിക്കും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കും. ധനകാര്യങ്ങളിൽ സ്ഥിരത അനുഭവപ്പെടും. പുതിയ ശ്രമങ്ങൾ വിജയത്തിലേക്ക് നയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates