Daily Horoscope 
Astrology

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

ഇന്നത്തെ നക്ഷത്രഫലം – 31-5-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ അവസരം ലഭിക്കും. ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു കൂടിക്കാഴ്ച നടക്കും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങാൻ ഇടയാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആലോചിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മത്സരപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാ റെടുക്കുന്നവർക്ക് അനുകൂല സമയം. വിലപ്പെട്ട ഒരു ഉപദേശം ഗുണകരമാകും. പുതിയ സ്ഥലങ്ങ ൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ക്ഷേത്രദർശനത്തിനും ആത്മീയ ചടങ്ങുകൾക്കും സമയം കണ്ടെത്തും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക രംഗത്ത് സ്വാധീനം വർധിക്കും. ഗൃഹത്തിൽ മംഗളകരമായ കാര്യങ്ങൾ ആലോചിക്കും. ദൂരദേശങ്ങളിൽ നിന്നുള്ള വാർത്തകൾ സന്തോഷം നൽകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിദ്യാഭ്യാസപരമായ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം ഗുണകരമാകും. പുതിയ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കും. യാത്ര നല്ല അനുഭവങ്ങൾ നൽകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പൊതുസമ്മേളനങ്ങളിലും കൂട്ടായ പ്രവർത്തനങ്ങളിലും ശ്രദ്ധ നേടും. പുതിയ സുഹൃദ് ബന്ധങ്ങൾ രൂപപ്പെടും. വിലപ്പെട്ട വസ്തുക്കൾ സ്വന്തമാക്കാൻ അവസരം ലഭിക്കും. അസുഖങ്ങൾ പിടിപെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടും ആരംഭിക്കാൻ സാധിക്കും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനം തോന്നും. തീർത്ഥയാത്രയ്ക്കുള്ള ആലോചനകൾ ശക്തമാകും. സാമ്പത്തിക പുരോഗതി നേടും .

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ പഠന വിഷയങ്ങളിൽ താൽപര്യം വർധിക്കും. ദീർഘകാല ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ കഴിയും. ബന്ധുക്കളുടെ സഹകരണം ഉണ്ടാകും. കലാകാരൻമാർക്ക് അംഗീകാരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഭവന നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചേക്കാം. കുടുംബയോഗങ്ങളിൽ പ്രധാന പങ്ക് വഹിക്കും. ദാനധർമ്മ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഇന്ന് അലസത തോന്നാൻ ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിലപ്പെട്ട പുതിയ പരിചയങ്ങൾ ഉണ്ടാകും. സാഹിത്യ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. ദൂരയാത്രകൾ ഗുണകരമാകും. ആരോഗ്യം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഗൃഹാന്തരീക്ഷത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പുണ്യകർമങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം വരാം.

Daily Horoscope: Today's Rashi Phalam May 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT