Today's Horoscope in Malayalam  
Astrology

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ഇന്നത്തെ നക്ഷത്രഫലം – 18-10-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വാഹനം വാങ്ങുന്നതിനോ മാറ്റുന്നതിനോ അനുകൂലമായ സാഹചര്യമുണ്ടാകും. പ്രണയബന്ധത്തിലെ പിണക്കം മാറി അടുപ്പം വർധിക്കും. ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയും. ബാങ്കുമായി ബന്ധപ്പെട്ട നടപടികൾക്ക് അനുകൂലമായ മറുപടി ലഭിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ സന്തോഷകരമായ പുരോഗതിയുണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശപഠനത്തിന് ശ്രമിക്കുന്നവർക്ക് പ്രവേശന സാധ്യത തെളിയും. എഴുത്തുകാർക്കും മാധ്യമ രംഗത്തുള്ളവർക്കും ശ്രദ്ധേയമായ അവസരം ലഭിക്കും. ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണ ശക്തമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് മനസ്സിന് സന്തോഷം പകരും. ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. കുടുംബസ്വത്ത് സംബന്ധിച്ച തീരുമാനത്തിലെത്താൻ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്വമുള്ള പദവി ലഭിക്കാൻ സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന ഒരു രേഖയുടെ നടപടികൾ പൂർത്തിയാകും. യാത്രയ്ക്കിടെ വിലപ്പെട്ട പരിചയങ്ങൾ ഉണ്ടാക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും. വിദേശത്തേക്ക് പോകാനുള്ള രേഖകൾ ശരിയാക്കാൻ കഴിയും. അയൽക്കാരുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പൊതുപ്രവർത്തനങ്ങളിൽ നിങ്ങളുടെ അഭിപ്രായത്തിന് സ്വീകാര്യത ലഭിക്കും. കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്കാരസാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

നിയമപരമായ തർക്കങ്ങളിൽ പുരോഗതിയുണ്ടാകാം. കായികരംഗത്തുള്ളവർക്ക് പരിശീലനത്തിലൂടെ മികച്ച നേട്ടം കൈവരിക്കാനാകും. പഴയൊരു കടം തിരിച്ചുകിട്ടും. ധനസ്ഥിതി മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഉപരിപഠനത്തിനായി ദൂരസ്ഥലത്തേക്ക് പോകാനുള്ള ഒരുക്കങ്ങൾ സജീവമാകും. കുടുംബ സമേതമുള്ള യാത്രയ്ക്ക് അവസരം ലഭിക്കും. പുതിയ പണമിടപാട് നടത്തുമ്പോൾ ജാഗ്രത പാലിക്കണം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിസ്ഥലത്തെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കാത്തിരിപ്പിന് വിരാമമുണ്ടാകാം. വീടിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും.ബന്ധുവിൽനിന്ന് ആശ്വാസകരമായ വാർത്ത ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കമ്പ്യൂട്ടർ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. ആരോഗ്യം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സഹോദരിയുടെ അല്ലെങ്കിൽ സഹോദരന്റെ ജീവിതത്തിലെ പ്രധാന ചടങ്ങിൽ പങ്കുചേരും.

Daily Horoscope Today's Rashi Phalam October 18

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'