Emoor Hemambika Temple ഫെയ്സ്ബുക്ക്
Astrology

ദുരിതങ്ങളില്‍ നിന്നും കരകയറ്റും, കുട്ടിയും തൊട്ടിയും; അനുഗ്രഹ ഭാവത്തില്‍ 'കൈപ്പത്തി ക്ഷേത്രം'

പാലക്കാട് നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരെ കല്ലേക്കുളങ്ങര ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു പരാശക്തി ക്ഷേത്രമാണ് ഹേമാംബികാ ക്ഷേത്രം

ഡോ: പി. ബി.രാജേഷ്

പാലക്കാട് നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരെ കല്ലേക്കുളങ്ങര ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു പരാശക്തി ക്ഷേത്രമാണ് ഹേമാംബികാ ക്ഷേത്രം. കേരളത്തിന്റെ രക്ഷക്കായി പരശുരാമന്‍ പ്രതിഷ്ഠിച്ച നാല് അംബികാ ലയങ്ങളില്‍ ഒന്നാണിത്. ഭഗവതി അനുഗ്രഹിക്കുന്ന ഭാവത്തിലുള്ള രണ്ട് കൈപ്പത്തികളാണ് ഇവിടത്തെ പ്രതിഷ്ഠ. മറ്റൊരു ക്ഷേത്രത്തിലും ഇത്തരം പ്രതിഷ്ഠയില്ല എന്നതു ഇതിനെ ശ്രദ്ധേയമാക്കുന്നു. കൈപ്പത്തി ക്ഷേത്രം എന്നും ഇത് അറിയ പ്പെടുന്നു.

നൃത്തം,സംഗീതം,സിനിമ,സാഹിത്യം തുടങ്ങിയ മേഖലയില്‍ ഉള്ള കലോപാസകരുടെ ഒരുകേന്ദ്രം കൂടിയാണിത്. തീരാത്ത ദുരിതങ്ങളില്‍ നിന്നും രോഗങ്ങള്‍ മാറാനും പഠന പുരോഗതിക്കും ഭക്തര്‍ ഇവിടെ എത്തിച്ചേരുന്നു. കൊല്ലൂര്‍ മൂകാംബിക, കോഴിക്കോട് വടകര ലോകനാര്‍ക്കാവ് ലോകാംബിക,കന്യാകുമാരി ബാലാംബിക എന്നിവയാണ് മറ്റു 3 ക്ഷേത്രങ്ങള്‍.

ഏമൂര്‍ ഹേമാംബിക ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. രാവിലെ സതിയും ഉച്ചയ്ക്ക് ലക്ഷ്മിയും വൈകീട്ട് കാളിയായുമാണ് ഹേമാംബികയെ പൂജിക്കുന്നത്. ഇവിടെ നവരാത്രി ഉത്സവം അതി വിശേഷമാണ്.

ഹേമാംബികാ ക്ഷേത്രത്തിനടുത്തായി ചേന്ദമംഗലം, ഈശ്വരമംഗലം എന്നീ പേരുകളില്‍ രണ്ട് ശിവക്ഷേത്രങ്ങളുണ്ട്. ഭഗവതി ദര്‍ശനം നടത്തുന്നവര്‍ ഇവിടെ ദര്‍ശനം നടത്തുന്നത് വിശേഷമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈക്ഷേത്രം. രോഗശാന്തി, സന്താനലബ്ദി, വിദ്യാപുരോഗതി തുടങ്ങിയ അനുഗ്രഹങ്ങള്‍ക്കായി വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.

കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ കുഞ്ഞുണ്ടാകുമെന്നും കുഞ്ഞുണ്ടായി ആറു മാസത്തിനു ശേഷം ഇവിടെ എത്തി അടിമ കിടത്തണമെന്നും കൂടാതെ തൊട്ടില്‍ സമര്‍പ്പിക്കണമെന്നുമാണ് വിശ്വാസം. കുട്ടിയും തൊട്ടിയും എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്.

ദേവിമാഹാത്മ്യ പാരായണം ഇവിടെ വിശേഷാല്‍ വഴിപാടാണ്. രോഗനാശത്തിനും ദുരിത ശാന്തിക്കും ഐശ്വര്യത്തി നുമായി ദേവി മഹാത്മ്യം പതിനൊന്നാം അദ്ധ്യായമാണ് ഇവിടെ പാരായണം ചെയ്യേണ്ടത്. വിദ്യാഭ്യാസ ഉയര്‍ച്ചക്ക് നാലാം അദ്ധ്യായം പാരായണം ചെയ്യുക എന്നതാണ് വഴിപാട്.സന്താനഗോപാലം, സ്വയംവര പുഷ്പാഞ്ജലി, ദ്വാദശാക്ഷരീ പുഷ്പാഞ്ജലി എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.

Emoor Hemambika Temple importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT