Makara Pongal 
Astrology

'പ്രകൃതിക്കും വിളവിനും നന്ദി'; അറിയാം മകര പൊങ്കലിന്റെ ആചാരങ്ങളും വിശ്വാസങ്ങളും

പൊങ്കൽ ഉത്സവത്തിന്റെ ഓരോ ദിവസത്തിനും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്

ഡോ: പി. ബി.രാജേഷ്

2026-ൽ മകര പൊങ്കൽ ജനുവരി 14-ന് ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. മകരസംക്രാന്തി എന്നും അറിയപ്പെടുന്ന ഈ വിളവെടുപ്പ് ഉത്സവം, സൂര്യൻ മകരരാശിയിലേക്ക് പ്രവേശിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. ഇതോടെയാണ് ഉത്തരായണത്തിന്റെ ആരംഭം. ദക്ഷിണേന്ത്യയിൽ ഇത് തമിഴ് മാസമായ ‘തൈ’ യുടെ തുടക്കമായും കണക്കാക്കപ്പെടുന്നു. വിളവെടുപ്പിനും പ്രകൃതിക്കും നന്ദി അർപ്പിക്കുന്ന ഒരു പ്രധാന ദിനമാണ് മകര പൊങ്കൽ.

‘വേവിച്ച അരി’ എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. പൊങ്കൽ ഒരു പ്രധാന വിളവെടുപ്പ് ഉത്സവമാണ്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസത്തിലെ ഒന്നാം തീയതിയാണ് നടക്കുന്നത്. അതിനാലാണ് ഇത് മകരസംക്രാന്തി എന്നും അറിയപ്പെടുന്നത്. തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസത്തിൽ ആരംഭിച്ച് തൈമാസത്തിലെ മൂന്നാം ദിവസം വരെ പൊങ്കൽ ആഘോഷങ്ങൾ നീളുന്നു.

പൊങ്കൽ ഉത്സവത്തിന്റെ ഓരോ ദിവസത്തിനും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. പൊങ്കൽ തമിഴ്നാട്ടിലെ ഏറ്റവും പ്രധാന പ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ്. ആദ്യ ദിവസം കൃ ഷിയുടെ ദേവനായ സൂര്യനോടുള്ള നന്ദിപ്രകട നത്തിനാണ് സമർപ്പിച്ചിരിക്കുന്നത്.

ഈ ദിവസം പഴയ വസ്തുക്കൾ തീയിലിട്ട് കത്തി ക്കുന്ന പതിവുണ്ട്. ചാണകവും വിറകുമാണ് തീ കത്തിക്കാൻ ഉപയോഗിക്കുന്നത്. മധുര പലഹാര ങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുകയും ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുകയും ചെ യ്യും. അടുത്ത വർഷം നല്ല വിളവെടുപ്പ് ലഭിക്കണ മെന്ന പ്രാർത്ഥനയും ഇതോടൊപ്പം നടക്കുന്നു.

രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. ഈ ദിവസം പ്രത്യേക പൂജകൾ നടത്തുന്നു. വീടുകളുടെ മുറ്റങ്ങ ളിൽ വർണാഭമായ കോലങ്ങൾ വരയ്ക്കും. മുറ്റ ത്ത് അടുപ്പ് കൂട്ടി അരി പാലിൽ വേവിച്ചാണ് പൊ ങ്കൽ തയ്യാറാക്കുന്നത്. അടുപ്പി നടുത്ത് മഞ്ഞ ൾച്ചെടി കെട്ടിയ പാത്രം വയ്ക്കുന്ന പതിവുമുണ്ട്.

അരി, കരിമ്പ്, പഴങ്ങൾ, നാളികേരം എന്നിവ സൂര്യനു സമർപ്പിക്കുന്നു. പൂജയ്ക്കായി ഉപയോ ഗിച്ച പാത്രങ്ങളും സാധനങ്ങളും പിന്നീട് ഉപേക്ഷിക്കു ന്നതാണ് പതിവ്. വിവാഹം കഴിഞ്ഞ് ഒരുവർ ഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽ പാ ത്രം, അരി, ശർക്കര, പുതുവസ് ത്രങ്ങൾ എന്നി വ സമ്മാനമായി നൽകുന്ന ആചാരവും നിലനിൽക്കുന്നു.

മൂന്നാം ദിവസം മാട്ടുപ്പൊങ്കൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. കർഷകർ ഭക്തിനിർഭരമായി ഈ ദിനം ആഘോഷിക്കുന്നു. കൃഷിയിടങ്ങളിൽ വിത്തുവിത്തൽ മുതൽ വിളവെടുപ്പ് വരെ സഹാ യിക്കുന്ന കന്നുകാലികളെ കുളിപ്പിച്ച്, ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജ കൾ നടത്തുന്നു.

കന്നുകാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ തുടർച്ചയായ സമൃദ്ധിക്കും നല്ല കാലാവസ്ഥയ്ക്കുമായി മാട്ടുപ്പൊങ്കലിൽ പ്രാർത്ഥിക്കു ന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും, തുടർന്ന് നന്ദി ഭൂമിയിൽ എത്തി കർഷകരെ നിലം ഉഴുത് സഹായിച്ചുവെന്നുമാണ് വിശ്വാസം.

നാലാം ദിവസം കാണും പൊങ്കൽ ആണ്. ബന്ധു ക്കളും സുഹൃത്തുക്കളും ഒത്തുകൂടി സന്തോഷം പങ്കിടുകയും സമ്മാനങ്ങൾ കൈമാറുകയും ചെ യ്യുന്ന ദിനമാണിത്. തമിഴർ തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവർക്കും ഈ ദിവസം സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്.

പൊങ്കാല എന്ന വാക്കിന് തിളച്ചു മറിയുക എന്നാണ് അർത്ഥം. മനസ്സുരുകി കരയുന്ന മങ്കമാരുടെ മാതൃത്വസ്നേഹത്തോടെ അർപ്പിക്കുന്ന നിവേദ്യ മാണ് പൊങ്കാല. സ്വന്തം ദുഃഖങ്ങൾക്ക് ആശ്വാസ മാകുമെന്ന വിശ്വാസത്തോടെ ദൈവത്തിനു സമർ പ്പിക്കുന്ന പൊങ്കാല ഒരു ദിവ്യ ഔഷധമായി കരുത പ്പെടുന്നു. അരി, ശർക്കര, നാളികേരം, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ ചേർത്ത് തയ്യാറാക്കുന്ന പൊങ്കൽ സ്ത്രീകളാണ് സാധാരണയായി നേദിക്കുന്നത്.

In 2026, Makara Pongal will be celebrated on Wednesday, January 14.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോട്ടല്‍ റൂം നമ്പര്‍ 408, എത്തിയത് യുവതിയുമായി സംസാരിക്കാന്‍, രജിസ്റ്ററില്‍ രാഹുല്‍ ബി ആര്‍'; നിര്‍ണായക തെളിവെടുപ്പ്

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

ചില ശബ്ദങ്ങൾ നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? അറിയാം മിസോഫോണിയയെ

മദ്രാസ് ഹൈക്കോടതിയിൽ റിസർച്ച് ഫെല്ലോ,അസിസ്റ്റന്റ് ആകാൻ അവസരം

കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

SCROLL FOR NEXT