മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കുടുംബജീവിതം പൊതുവേ സമാധാനപരമായിരിക്കും. ശത്രുക്കളിൽ നിന്നു പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ചെറിയ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
മനസ്സിന് സമാധാനം കുറവായി തോന്നുന്ന ദിവസമാണ്. ബന്ധുക്കളിൽ നിന്നു ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സാമ്പത്തിക നില സുരക്ഷിതമായി തുടരും. സുഹൃത്തിന്റെ സഹായം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വരുമാനത്തിൽ മെച്ചം ഉണ്ടാകും. പുതിയ കാര്യ ങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്രയിൽ പങ്കെടുക്കും. ചല ച്ചിത്ര മേഖലയിലുള്ളവർക്ക് അനുകൂല ദിനമാണ്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പൊതുവേ കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. ഭാഗ്യക്കുറവിനാൽ ചില നഷ്ടങ്ങൾ ഉണ്ടാകാം. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കും. യാത്രകൾ ഗുണകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
യാത്രാ സമയത്ത് വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. പണം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണം. ദൈവാനുഗ്രഹം അനുഭവപ്പെടുന്ന സമയമാണ്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
മുന്‍പ് ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങൾ വീണ്ടും ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനത്തിൽ വർധ നവ് ഉണ്ടാകും. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിദേശയാത്ര ചെയ്യും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ഭാഗ്യം അനുകൂലമായതിനാൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല. ബിസിനസ്സിൽ നേട്ടങ്ങൾ ലഭിക്കും. പു തിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. നിക്ഷേ പങ്ങളിൽ നിന്നു ലാഭം ഉണ്ടാകും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
സമയം അനുകൂലമായി മാറുന്നതായി തോന്നും. തൊഴിൽ രംഗത്ത് നല്ല പുരോഗതി പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ നാളത്തേക്ക് മാറ്റിവെക്കു ന്നതാണ് ഉചിതം. അംഗീകാരങ്ങൾ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ചില പ്രതിസന്ധികൾ നേരിടേണ്ടി വരാം. സാമ്പ ത്തികമായി സമ്മർദ്ദം അനുഭവപ്പെടാം. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. സ്ഥലംമാറ്റ സാധ്യത കാണുന്നു. സുഹൃത്തിനെ കൊണ്ട് നേട്ടം ഉണ്ടാകും
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ സൗഹൃദങ്ങൾ നേട്ടം നൽകും. പ്രണയ ജീവിതത്തിൽ സന്തോഷം വർധിക്കും. പങ്കാളിയുടെ സഹായത്തോടെ പല കാര്യങ്ങളും സാധ്യമാകും. പല കാര്യങ്ങളും മന്ദഗതിയിൽ ആകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ ദോഷങ്ങൾ ഉണ്ടാകില്ല. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ കഴിയും.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ നേടാൻ സാധിക്കും. മനസ്സമാധാനം അനുഭവപ്പെടുന്ന ദിവസമാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ടു മുട്ടും. നാട്ടിൽ നിന്നു അകന്ന് കഴിയേണ്ടി വരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates