വൃശ്ചികം- ധനുമാസ പുലരികളില്‍ വടക്കാഞ്ചേരിയില്‍ നിന്ന് ഷൊര്‍ണ്ണൂരേക്ക് ട്രെയിന്‍ യാത്ര നടത്തുന്നവര്‍ക്കും, വടക്കാഞ്ചേരിയില്‍ നിന്ന് ഒറ്റപ്പാലത്തേക്കും പാലക്കാട്ടേക്കും ബസ്സ് യാത്ര ചെയ്യുന്നവര്‍ക്കും മനസ്സിന് കുളിരേകുന്ന കാഴ്ചയാണ് ഉത്രാളിക്കാവ്. വയലിന് നടുവില്‍ പഴയ നാട്ടിന്‍പുറത്തിന്റെ തനിമ ഒട്ടും തന്നെ ചോര്‍ന്നു പോകാത്ത ഒരു ക്ഷേത്രമാണ് ഉത്രാളിക്കാവ്.
തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു ക്ഷേത്രം കടിയാണ് ഉത്രാളിക്കാവ് അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ ഉഗ്രരൂപമായ 'രുധിര മഹാകാളി' ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വെടിക്കെട്ടിനു പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവ് പൂരം. തൃശ്ശൂര്‍ പൂരത്തിനോളംതന്നെ പ്രാധാന്യമുള്ള പൂരമാണ് ഉത്രാളിക്കാവിലേത്. കേരളത്തിലെ പ്രൗഢഗംഭീരമായ ഒരു ഉത്സവം എന്ന രീതിയില്‍ ആണ് ഉത്രാളിക്കാവ് പൂരം അറിയപ്പെടുന്നത്. 8 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ ഉത്സവം. കുംഭമാസത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ ഉത്സവം ഭഗവതി ദേവിയുടെ വിവാഹം ഓര്‍മ്മിക്കുന്നതിനാണ് ആഘോഷിക്കുന്നത്.
കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചന്‍. അകമല താഴ് വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയില്‍നിന്നും ഭൂമിയില്‍ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണ് രുധിരമഹാകാളി എന്നതാണ് ഐതിഹ്യം. പില്‍ക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട പ്രതിഷ്ഠ, പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു സ്ത്രീ അരിവാളിനു മൂര്‍ച്ചകൂട്ടുന്നതിനിടയില്‍ അതില്‍ നിന്നും രക്തം വരുന്നതായി കണ്ടു. തുടര്‍ന്ന് പ്രശ്‌നം വച്ചു നോക്കിയവര്‍ക്ക് ശിലയിലെ പരാശക്തിയുടെ സാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടര്‍ന്ന് യഥാചാരവിധികളോടെ ക്ഷേത്രം നവീകരിക്കുകയും ചെയ്തു എന്നതാണ് ഉത്രാളിക്കാവിന്റെ ഐതീഹ്യം.
കാളി ദേവിയുടെ പ്രതിഷ്ഠയാണ് ശ്രീ രുധിര മഹാകാളികാവ് ക്ഷേത്രം. ഉത്രാളിക്കാവ് പൂരം പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ്. രാത്രിയും പകലും ആനകളുടെ ഘോഷയാത്രകള്‍ ഉയര്‍ത്തിക്കാട്ടുന്ന എട്ട് ദിവസത്തെ ആഘോഷമാണിത്. പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയ പരമ്പരാഗത സംഗീത മേളങ്ങള്‍ ഈ ഘോഷയാത്രകള്‍ക്ക് താളം കൂട്ടുന്നു. കേരളത്തിലെ ക്ഷേത്രവും നാടന്‍ കലാരൂപങ്ങളും ആസ്വദിക്കാനുള്ള അവസരവും ഈ ഉത്സവം കാഴ്ചക്കാര്‍ക്ക് നല്‍കുന്നു.
ഉത്രാളിക്കാവ് പൂരത്തിലെ പ്രധാന ചടങ്ങുകള്‍ ഇവയാണ്
കൊടിയേറ്റ്: ഉത്സവത്തിന്റെ തുടക്കം കുറിക്കുന്ന ചടങ്ങാണ് കൊടിയേറ്റ്.
കെട്ടുകാഴ്ച: ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുപോകുന്ന ആനകളുടെ അണിനിരയാണ് കെട്ടുകാഴ്ച.
പള്ളിവേട്ട: ഭഗവതി ദേവിയെ പള്ളിവേട്ടയ്ക്ക് കൊണ്ടുപോകുന്നു.
ആറാട്ട്: ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ ആറാട്ട് കടവില്‍ കൊണ്ടുപോകുന്നു.
പൂരം: ഉത്സവത്തിന്റെ അവസാന ദിവസം നടക്കുന്ന പ്രധാന ചടങ്ങാണ് പൂരം. ആനകളുടെ അണിനിരയും വെടിക്കെട്ടും ഈ ചടങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഉത്രാളിക്കാവ് പൂരത്തിന്റെ ഐതീഹ്യം
തിന്മയെ കൊല്ലാന്‍ കാളി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഉത്സവമാണിത്. നാടോടി നൃത്തം, സംഗീത പരിപാടികള്‍ എന്നിവയ്ക്കൊപ്പം ആന ഘോഷയാത്ര പോലുള്ള പരമ്പരാഗത ആചാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ പ്രദേശവാസികള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുകയും ഒത്തുകൂടുകയും ചെയ്യുന്നു. പഴയ പാരമ്പര്യം ഒട്ടും ചോര്‍ന്ന് പോകാത്ത കേരളത്തിലെ ഉത്സവങ്ങളില്‍ ഒന്നു കൂടിയാണ് ഇത് ഉത്രാളിക്കാവ് പൂരം.
തൃശൂര്‍ പൂരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. എട്ട് ദിവസത്തെ ക്ഷേത്രോത്സവത്തിലെ പ്രധാന ദിനത്തിലാണ് പൂരം അരങ്ങേറുന്നത്. കുംഭമാസത്തിലെ പൂരം നാളിനോട് അനുബന്ധിച്ചാണ് എല്ലാവര്‍ഷവും ക്ഷേത്ര മഹോത്സവം നടക്കാറുള്ളത്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലാണ് ഉത്രാളിക്കാവ് ഉത്സവം നടക്കുന്നത്. മലയാള മാസം കുംഭത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഉത്സവ കൊടിയേറ്റം നടക്കുന്നത്. തുടര്‍ന്ന് ഏഴ് ദിവസത്തിന് ശേഷം വരുന്ന ചൊവ്വാഴ്ചയായിരിക്കും ഉത്രാളിക്കാവില്‍ പൂരം നടക്കുന്നത്. ഇരുപത്തിയൊന്നോളം ആനകള്‍ പരമ്പരാഗത വേഷത്തില്‍ വര്‍ണ്ണാഭമായ നെറ്റിപ്പട്ടങ്ങള്‍ അണിഞ്ഞ് അണിനിരക്കുന്നു. മാത്രവുമല്ല ഉത്സവത്തിന്റെ ആദ്യ നാള്‍മുതല്‍ അവസാനം വരെയും ഉത്സവത്തിന് ആനകള്‍ അണിനിരക്കും എന്ന പ്രത്യേകതയും ഉത്രാളിക്കാവിനുണ്ട്.
ആനകള്‍ പ്രധാന ആകര്‍ഷണമായ ഘോഷയാത്രയില്‍ നയിക്കുന്ന ഘോഷയാത്രയില്‍ അയല്‍ ഗ്രാമ ക്ഷേത്രങ്ങളായ എങ്കക്കാട് , കുമരനെല്ലൂര്‍ , വടക്കാഞ്ചേരി എന്നിവിടങ്ങളിലെ മൂന്ന് സംഘങ്ങള്‍ കൂടി പങ്കുചേരും. ഓരോ സംഘവും സാധാരണയായി ഏഴ് മുതല്‍ പതിനൊന്ന് വരെ ആനകളെ അവതരിപ്പിക്കുന്നു. ഇതില്‍ നടുവില്‍ നില്‍ക്കുന്ന ആനയായിരിക്കും തിടമ്പ് എടുക്കുന്നത്. ആന ഘോഷയാത്രയ്ക്ക് പുറമേ, കുതിര വേലയും വിവിധ സമുദായങ്ങള്‍ സമര്‍പ്പിക്കുന്ന മറ്റ് വിവിധ പരിപാടികളും മേമ്പൊടി കൂട്ടാറുണ്ട്. പൂരത്തിന്റെ നിര്‍ണായക ഘടകങ്ങളിലൊന്നാണ് താളവാദ്യ മേളങ്ങള്‍.
വെടിക്കെട്ട്
നെന്മാറ വല്ലങ്ങി വേല കഴിഞ്ഞാല്‍ ഏറ്റവും വലിയ പൂര വെടിക്കെട്ട് അത് ഉത്രാളിക്കാവിലേത് തന്നെയാണ് . രണ്ടുതവണയായി നടക്കുന്ന അതിമനോഹരവും ഗംഭീരവുമായ വെടിക്കെട്ടാണ് പൂരത്തിലെ ഏറ്റവും ആകര്‍ഷണം. ആദ്യത്തെ വെടിക്കെട്ട് നടക്കുന്നത് പൂരം ദിവസം വൈകുന്നേരം 4 മണിക്കാണ്. മറ്റൊന്ന് അടുത്ത ദിവസങ്ങളില്‍ അതിരാവിലെ സമയങ്ങളിലും, (സാധാരണയായി പുലര്‍ച്ചെ 4:00 മണിക്ക്). എന്നാല്‍ പൂര ദിവസം നടക്കുന്ന വെടിക്കെട്ട് കാണാന്‍ ദൂര ദേശങ്ങളില്‍നിന്ന് വരെ ആളുകള്‍ എത്താറുണ്ട്. അത്രതന്നെ പ്രശസ്തമാണ് ഉത്രാളിക്കാവിലെ വെടിക്കെട്ട്. അവസാന ദിവസം അതിരാവിലെയാണ് വെടിക്കെട്ട് നടക്കുന്നത്. മൂന്ന് ദേശങ്ങള്‍ തമ്മിലുള്ള മത്സരമാണ് വെടിക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഈ ക്ഷേത്രം പരശുരാമന്‍ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് നാല് ഗോപുരങ്ങളുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റും കൂറ്റന്‍ മതിലുകളും ഉണ്ട്. ഭഗവതി ദേവിയുടെ വിഗ്രഹം കരിങ്കല്ലില്‍ നിര്‍മ്മിച്ചാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നാല് ഗോപുരങ്ങളില്‍ ഏറ്റവും വലിയ ഗോപുരം കിഴക്കന്‍ ഗോപുരം ആണ്.
റോഡ്, റെയില്‍, വിമാനം എന്നീ മാര്‍ഗങ്ങള്‍ വഴി ഉത്രാളിക്കാവ് പൂരം കാണാന്‍ എത്താം. വടക്കാഞ്ചേരിയില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. ട്രെയിന്‍ വഴിയാണ് വരുന്നതെങ്കില്‍ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വടക്കാഞ്ചേരിയാണ്. ഇവിടെ ട്രെയില്‍ ഇറങ്ങി പോകാം. വടക്കാഞ്ചേരിയില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചിയാണ്. വിമാനത്താവളത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനു സമീപം ഉത്സവത്തിന് നിരവധി ഭക്ഷണ ശാലകള്‍ കാണാം. ഉത്സവത്തിന്റെ ദിവസങ്ങളില്‍ വിവിധതരം വിഭവങ്ങള്‍ ലഭിക്കും. തെരുവ് കച്ചവടക്കാര്‍ ധാരാളം എത്തുന്ന ഉത്സവം ആണ്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍ ആയി ഇവിടേക്ക് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates