2026 Bajaj Pulsar N250 SS Spotted source: X
Automobile

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ ശ്രേണിയില്‍ പുതിയ വേരിയന്റ് ആയ പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍ എത്തും.

Author : Joeal Joseph

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ ശ്രേണിയില്‍ പുതിയ വേരിയന്റ് ആയ പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍ എത്തും. ഇതിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങി. 250 സിസിയുള്ള ഈ ക്വാര്‍ട്ടര്‍ ലിറ്റര്‍ എന്‍ സീരീസ് ബൈക്കില്‍ നിരവധി അപ്‌ഡേറ്റുകളാണ് ഉള്ളത്.

പുതിയ എസ്എസ് വേരിയന്റില്‍ വലിയ മെക്കാനിക്കല്‍, ഇലക്ട്രോണിക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയാണ് പ്രധാനപ്പെട്ട മാറ്റങ്ങള്‍. നിലവിലെ എന്‍ 250ല്‍ അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സ് ആണ് ഉള്ളത്.

249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഇതിലുള്ളത്. 25 ബിഎച്ച്പി കരുത്തും 22 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുക. ഗൂഗിള്‍ മാപ്പ് മിററിങ്, ലാപ് ടൈമര്‍, വാഹന രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ടിഎഫ്ടി ഡിസ്‌പ്ലേയില്‍ ക്രമീകരിച്ചിട്ടുണ്ട്. മെനുകള്‍ നാവിഗേറ്റ് ചെയ്യാന്‍ ഇടത് ഹാന്‍ഡില്‍ ക്ലസ്റ്ററില്‍ ഒരു ഡയറക്ഷണല്‍ കണ്‍ട്രോള്‍ പാഡ് നല്‍കിയിട്ടുണ്ട്. വലത് വശത്ത് എന്‍ജിന്‍ നിയന്ത്രണങ്ങള്‍ക്കൊപ്പം ഡെഡിക്കേറ്റഡ് ഹസാര്‍ഡ് ലൈറ്റ് സ്വിച്ചും നല്‍കിയിട്ടുണ്ട്.

വിപുലീകരിച്ച റൈഡ് മോഡ് പാക്കേജാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. സ്‌പോര്‍ട്‌സ്, റോഡ്, റെയിന്‍, ഓഫ് റോഡ്, ടൂര്‍ എന്നിങ്ങനെ അഞ്ച് മോഡുകളാണ് ഈ മോട്ടോര്‍സൈക്കിളില്‍ ഉള്ളത്. ചുവന്ന അലോയ് വീലുകളും ചുവന്ന പില്യണ്‍ ഗ്രാബ് റെയിലുകളും വാഹനത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കും. ഏകദേശം 1.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വിലയായി പ്രതീക്ഷിക്കുന്നത്.

2026 Bajaj Pulsar N250 SS Spotted, launch soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ