2026 Hero Xtreme 160R 4V Launched source: Hero
Automobile

ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്‍ട്ട്; ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി 2026 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് അപ്‌ഡേറ്റ് ആയ എക്‌സ്ട്രീ 160ആര്‍ 4വി 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് അപ്‌ഡേറ്റ് ആയ എക്‌സ്ട്രീ 160ആര്‍ 4വി 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.27 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില.

മൂന്ന് വേരിയന്റുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍് വേരിയന്റിനാണ് 1.27 ലക്ഷം രൂപ വില. പ്രോയ്ക്ക് അല്‍പ്പം വില കൂടും. 1.37 ലക്ഷം രൂപയാണ് വില വരിക. കാര്‍ബണിന് 1.41 ലക്ഷം രൂപയാണ് വില. ഹീറോ മോട്ടോകോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴിയും പ്രീമിയ ഡീലര്‍ഷിപ്പുകളിലും ബൈക്ക് വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

പരിഷ്‌കരിച്ച ടാങ്ക്, കൂടുതല്‍ മസ്‌കുലര്‍ ആയ ലുക്ക്, പുനര്‍രൂപകല്‍പ്പന ചെയ്ത ബോഡി പാനലുകള്‍, ഓട്ടോ- ഇല്ലുമിനേറ്റിങ് ക്ലാസ് ഡി എല്‍ഇഡി ഹെഡ്‌ലാമ്പ്, പ്രൊജക്ടര്‍ ഹൈ ബീം, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, എച്ച് ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 163 സിസി , ഫോര്‍ വാല്‍വ്, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 17 ബിഎച്ച്പിയും 14.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.4 സെക്കന്‍ഡ് മതി. ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല. ഇത് പതിവ് മെയിന്റ്‌നന്‍സ് ഫ്രീക്വന്‍സ് കുറയ്ക്കും.

റെയിന്‍, റോഡ്, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍ ഹീറോ വാഗ്ദാനം ചെയ്യുന്നു. ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, പാനിക് ബ്രേക്ക് അലര്‍ട്ട്, ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്‌പ്ലേ, സോഫ്റ്റ് ടച്ച് സ്വിച്ച് ഗിയര്‍, ഹസാര്‍ഡ് ലൈറ്റുകള്‍, ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജര്‍, അഞ്ചു ഘട്ടങ്ങളായി അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകള്‍ എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ്. നവംബര്‍ ഒന്നിന് ഇതിന്റെ ഡെലിവറി ആരംഭിക്കും.

ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 276 എംഎം പെറ്റല്‍ ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌കുമാണ് ഇതിലുള്ളത്. റൈഡിങ് മോഡുകള്‍, ഗിയര്‍ പൊസിഷന്‍, ഷിഫ്റ്റ് അഡൈ്വസറി, ക്രൂയിസ് കണ്‍ട്രോള്‍ സ്റ്റാറ്റസ്, ദൂരപരിധി, തത്സമയ ഇന്ധനക്ഷമത എന്നിവ പ്രദര്‍ശിപ്പിക്കുന്നതാണ് ടിഎഫ്ടി ഡിസ്‌പ്ലേ. ബ്ലൂടൂത്ത് കണക്ടിവിറ്റിയിലൂടെ കോള്‍, മെസേജ് അലര്‍ട്ടുകള്‍, മ്യൂസിക് കണ്‍ട്രോളുകള്‍, ഫോണ്‍ ബാറ്ററി വിവരങ്ങള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നിവ ലഭ്യമാകും.

2026 Hero Xtreme 160R 4V Launched at Rs 1.27 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ സണ്ണി ജോസഫിന് വക്കീല്‍ നോട്ടീസ്

'ദശദിക്കുകളിലേക്കും തീക്കാറ്റു പോലെ പടർന്ന് രാവണൻ'; ഇതിലെന്തായാലും വില്ലൻ സ്കോർ ചെയ്യും! 'രാമായണ' പുതിയ ട്രെയ്‌ലർ