2026 Kawasaki Z1100 Launched image credit: Kawasaki
Automobile

12.79 ലക്ഷം രൂപ വില, 1,099 സിസി എന്‍ജിന്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍; കാവാസാക്കി Z1100 വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ 2006 മോഡല്‍ ഇസഡ്1100 ഇന്ത്യയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ 2006 മോഡല്‍ ഇസഡ്1100 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന്റെ വില 12.79 ലക്ഷം രൂപയാണ്. ഈ സൂപ്പര്‍ ബൈക്ക് സുഗോമി ഡിസൈന്‍ കൊണ്ട് മാത്രമല്ല, മറ്റു നിരവധി ഫീച്ചറുകള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നു.

നിന്‍ജ 1100എസ്എക്‌സിന് കരുത്തു പകരുന്ന അതേ എന്‍ജിന്‍ ആയ 1,099 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 136bhp ഉം 113Nm ടോര്‍ക്കുമാണ് എന്‍ജിന്‍ പുറപ്പെടുവിപ്പിക്കുന്നത്. കാവാസാക്കിയുടെ ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററാണ് മറ്റൊരു പ്രത്യേകത.

അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ച് സജ്ജീകരിച്ച ആറ്-സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഷോവ യുഎസ്ഡി ഫോര്‍ക്കും മോണോഷോക്കും സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്തുള്ള ഇരട്ട 310mm ഡിസ്‌കുകളില്‍ നിന്നാണ് ബ്രേക്ക് ലഭിക്കുന്നത്.

സൂപ്പര്‍ ബൈക്കില്‍ അഞ്ച് ഇഞ്ച് TFT ഡിസ്‌പ്ലേ ഉണ്ട്. IMU അടിസ്ഥാനമാക്കിയുള്ള മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, രണ്ട് പവര്‍ മോഡുകള്‍, കോര്‍ണറിംഗ് ABS, ക്രൂയിസ് കണ്‍ട്രോള്‍, ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലര്‍ട്ടുകള്‍, മെസേജ് നോട്ടിഫിക്കേഷനുകള്‍ എന്നിവ പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും റൈഡര്‍മാര്‍ക്ക് ലഭിക്കുന്നു.

2026 Kawasaki Z1100 Launched: Top Highlights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

'പത്ത് മണിക്ക് തകര്‍ക്കും'; തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്‌നമാണോ?

കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍, സംസ്ഥാനത്ത് ആദ്യം

ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു

SCROLL FOR NEXT