Toyota Innova hycross 2026 source: Toyota
Automobile

പുത്തന്‍ ഇന്നോവ ഹൈക്രോസ് വരുന്നു, ലോഞ്ച് നവംബര്‍ 25ന്; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് നവംബര്‍ 25ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡല്‍ ആയ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് നവംബര്‍ 25ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 20 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയായിരിക്കാം എക്‌സ്-ഷോറൂം വില. പരീക്ഷണ മോഡലുകളില്‍ കണ്ടതുപോലെ വാഹനത്തിന്റെ മുന്‍ഭാഗത്ത് പുതിയ ഗ്രില്ലും കൂടുതല്‍ ആകര്‍ഷകമായ ഹെഡ്‌ലാമ്പുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

2022ല്‍ വിപണിയിലെത്തിയതിന് ശേഷമുള്ള ഹൈക്രോസിന്റെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. അലോയ് വീലുകള്‍, ബമ്പറുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലുള്ള 12.3 ഇഞ്ച് ടച്ച് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ഇതില്‍ പ്രതീക്ഷിക്കാവുന്നതാണ്.

പരിഷ്‌കരിച്ച സീറ്റ് അപ്‌ഹോള്‍സ്റ്ററി, മെച്ചപ്പെടുത്തിയ ഇന്‍ഫോടെയ്ന്‍മെന്റ് സോഫ്റ്റ് വെയര്‍, പുതിയ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്‌തേക്കാം. നിലവില്‍ ഈ എംപിവിയില്‍ രണ്ട് തരം പവര്‍ട്രെയിന്‍ ഓപ്ഷനുകളാണുള്ളത്. 2.0 ലിറ്റര്‍ നോണ്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനും ഇ- സിവിടി യൂണിറ്റുമായി ബന്ധിപ്പിച്ച 2.0 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനുമാണ് ആ രണ്ട് ഓപ്ഷനുകള്‍.

2026 Toyota Innova Hycross India Launch on November 25

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ഓറഞ്ച് അലര്‍ട്ട്‌

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: തമിഴ്നാട്ടിൽ 6 മണി ഷോക്ക് അനുമതി

പച്ചപ്പ് തുളുമ്പും ആരോഗ്യക്കരുത്ത്: വീട്ടുവളപ്പില്‍ എളുപ്പത്തില്‍ ചെയ്യാം ചീര കൃഷി