ather rizta IMAGE CREDIT: ather energy
Automobile

3000 രൂപ വരെ; ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു, ജനുവരി ഒന്നിന് പ്രാബല്യത്തില്‍

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു. ജനുവരി ഒന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. റിസ്ത കുടുംബത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളും 450 സീരീസ് വാഹനങ്ങളുമാണ് ഏഥര്‍ വില്‍ക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയിലുള്ള എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ധന ബാധകമാണ്. മോഡലിനെ ആശ്രയിച്ച് വില വര്‍ധന 3000 രൂപ വരെ വരാം.അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിലയിലെ വര്‍ധന, വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകള്‍, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ വിലയിലെ വര്‍ധന എന്നിവയാണ് വില കൂട്ടാന്‍ കാരണമെന്ന് ഏഥര്‍ എനര്‍ജി അറിയിച്ചു.

വര്‍ഷാവസാന ഓഫറിന്റെ ഭാഗമായി ഏഥര്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ 20,000 രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ ഇന്‍സ്റ്റന്റ് കിഴിവുകള്‍, ക്യാഷ് ഇന്‍സെന്റീവുകള്‍, തെരഞ്ഞെടുത്ത മോഡലുകളില്‍ എട്ട് വര്‍ഷത്തെ വിപുലീകൃത ബാറ്ററി വാറന്റി, ഒന്നിലധികം വായ്പാ ദാതാക്കള്‍ വഴിയുള്ള ധനസഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Ather Energy to hike scooter prices by up to Rs 3,000 from January 1, 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല'; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

മദർ തെരേസ സ്‌കോളർഷിപ്പ്: നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 15000 രൂപ        

'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ല'; സി കെ ജാനുവിന് നീല്‍ സലാം പറഞ്ഞ് അനുരാജ്

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; 14 വയസുകാരന് ദാരുണാന്ത്യം

ഭക്ഷണത്തോടുള്ള ഇഷ്ടം ഒഴിവാക്കാനാകില്ല, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി റാണ ദ​ഗ്​ഗുബട്ടി

SCROLL FOR NEXT