Bajaj Pulsar 150 launched source: bajaj auto
Automobile

92,990 രൂപ മുതല്‍ വില, അത്യാധുനിക ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; പുതിയ പള്‍സര്‍ 125, 150 മോഡലുകള്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് അപ്‌ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് അപ്‌ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 92,990 രൂപയും 1.15 ലക്ഷം രൂപയുമാണ് പ്രാരംഭവില (എക്‌സ്‌ഷോറൂം).

അപ്‌ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 എന്നി രണ്ടു ബൈക്കുകളിലും മെക്കാനിക്കല്‍, കോസ്‌മെറ്റിക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പള്‍സര്‍ 125ന് കരുത്ത് പകരുന്നത് അതേ 124.58 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 8000 ആര്‍പിഎമ്മില്‍ 11.8 ബിഎച്ച്പിയും 6000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പള്‍സര്‍ 150ല്‍ 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 8500 ആര്‍പിഎമ്മില്‍ 13.8 ബിഎച്ച്പിയും 6500 ആര്‍പിഎമ്മില്‍ 13.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ടു ബൈക്കുകളിലും ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ഉള്ളത്.

രണ്ടു മോഡലുകളിലും ഗൂഗിള്‍ മാപ്പ്‌സും സ്‌ക്രീന്‍ മിററിങ് സൗകര്യവുമുള്ള ഫൈവ് ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ആണ് ഉള്ളത്. റൈഡിങ് മോഡുകള്‍, ഐഡില്‍ സ്റ്റാര്‍ട്ട്/ സ്‌റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് എന്നിവയും ഈ രണ്ടു മോഡലുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

ഡിസൈന്‍ നോക്കിയാല്‍ രണ്ട് ബൈക്കുകളിലും പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ് ക്രമീകരിച്ചിട്ടുണ്ട്. സിഗ്നേച്ചര്‍ ഫ്യുവല്‍ ടാങ്ക് ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. രണ്ട് മോഡലുകളിലും അലോയ് വീലുകളും ചിന്‍ ഫെയറിങ്ങും ക്രമീകരിച്ചിട്ടുണ്ട്. ഡയമണ്ട് ടൈപ്പ് ഫ്രെയിമിലാണ് ഇരു മോഡലുകളും വരുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് ഡയമണ്ട് ടൈപ്പ് ഫ്രെയിമിനെ സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത്.

Bajaj Pulsar 125 Launched at Rs. 92,990, Pulsar 150 at Rs. 1.15 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല'; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

'പുതിയ സമീപനങ്ങള്‍, ജനങ്ങള്‍ക്ക് പ്രതീക്ഷ; ആദ്യ നൂറ് ദിവസങ്ങള്‍ക്കുളള്ളില്‍ തന്നെ സാധിച്ചു'; സതീശന്‍ സര്‍ക്കാരിന് മാര്‍ക്ക് ഇട്ട് ബി ഇക്ബാല്‍

മഴ വീണ്ടും വില്ലൻ; പ്രസിദ്ധ് കൃഷ്ണയ്ക്ക് 3 വിക്കറ്റുകള്‍

145 കിലോമീറ്റര്‍ റേഞ്ച്, ഫ്രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ്, 118 ലധികം കണക്ട്ഡ് ടെക്‌നോളജി ഫീച്ചറുകള്‍; പുതിയ രൂപത്തില്‍ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍

'ബിക്കിനി ധരിച്ചാണോ രാഖി കെട്ടി കൊടുക്കുന്നത് ?'; കൃതിയെ രൂക്ഷമായി വിമർശിച്ച് കങ്കണ