പ്രതീകാത്മക ചിത്രം 
Automobile

എന്താണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍? ഇത്തരം വാഹനങ്ങള്‍ വാങ്ങിക്കുന്നതിന്റെ നേട്ടമെന്ത്

എഥനോള്‍-പെട്രോള്‍ മിശ്രിതം ഇന്ധനമായി ഉപയോഗിക്കാനുള്ള ആശയമാണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ക്ക് പിന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കൂടുതല്‍ ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ എത്തുകയാണ്.

എഥനോള്‍-പെട്രോള്‍ മിശ്രിതം ഇന്ധനമായി ഉപയോഗിക്കാനുള്ള ആശയമാണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ക്ക് പിന്നില്‍. സാങ്കേതികവിദ്യ എത്തിയാലും ആവശ്യത്തിന് എഥനോള്‍ ഇന്ധനസ്റ്റേഷനുകളില്‍ ലഭ്യമാക്കിയാല്‍ മാത്രമേ ഈ മാറ്റം പൂര്‍ണമാവുകയുള്ളൂ. ഒപ്പം എഥനോള്‍ കലര്‍ന്ന പെട്രോള്‍ അടിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമതയില്‍ കാര്യമായ കുറവുണ്ടാവുന്നില്ലെന്നും കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്നും ഉറപ്പിക്കുകയും വേണം. വാഗണ്‍ ആര്‍ ഫ്ളക്സ് ഫ്യുവലിന്റെ വരവ് ഇതിനൊരു തുടക്കമാണ്. ഈ ആഴ്ച്ചയുടെ തുടക്കത്തിലാണ് ഹീറോ മോട്ടോകോര്‍പ് സ്പ്ലന്‍ഡന്‍ പ്ലസ്, എച്ച്എഫ് ഡീലക്സ് എന്നിവയുടെ ഫ്ലെക്സ് ഫ്യുവല്‍ പതിപ്പുകളെ വിപണിയിലെത്തിച്ചത്. C20 മുതല്‍ C85 വരെയുള്ള എഥനോള്‍ മിശ്രിതങ്ങളില്‍ ഓടാന്‍ സാധിക്കുന്നവയാണ് ഈ ബൈക്കുകള്‍.

ഫ്ലെക്സ് -ഫ്യുവല്‍ എങ്ങനെ പ്രയോജനപ്പെടും?

രാജ്യത്തെ എഥനോള്‍ ഉത്പാദനം വര്‍ധിപ്പിക്കാനും പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആണ് ഫ്ലെക്സ്- ഫ്യുവല്‍ വാഹനങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും. കരിമ്പ്, ചോളം തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കര്‍ഷകര്‍ക്കും സാമ്പത്തികനേട്ടത്തിന് സഹായകരമാവുമെന്ന പ്രതീക്ഷയുമുണ്ട്.

മാത്രമല്ല, പരമ്പരാഗത ഇന്ധനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. രാജ്യം ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ ഫ്ലെക്സ് -ഫ്യുവല്‍ വാഹനങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഊന്നിപ്പറയുന്നു. യൂറോ Vകസ്റ്റാന്‍ഡേര്‍ഡ് വാഹനങ്ങള്‍ E100 അനുസരിച്ച് നിര്‍മ്മിക്കുകയാണെങ്കില്‍, ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് വലിയ തോതില്‍ കുറയ്ക്കാം. പുതിയ ഇരുചക്ര വാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടെയും പകുതിയെങ്കിലും ഫ്ലെക്സ് ഇന്ധനത്തിലേക്ക് മാറിയാല്‍ എഥനോളിന്റെ ആവശ്യകത വര്‍ധിക്കും. ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനം നേടിക്കൊടുക്കും.

benefits of buying flex fuel vehicles vehicles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

ഒരോവറിലെ ആറ് പന്തും... 6, 6, 6, 6, 6, 6... 2 കിടിലൻ സെഞ്ച്വറികളും! ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് കുശാൽ; നേട്ടത്തിൽ സഞ്ജുവിനൊപ്പം

ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

ആൻഡമാൻ സമുദ്ര തീരത്ത് വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി! രാജ്യത്തിന് നിർണായക നേട്ടം

കോളേജ് പ്രശ്നങ്ങൾ അതിരുവിട്ട് പുറത്തേക്ക്! 'അതിരടി' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം?

SCROLL FOR NEXT