Maruti Suzuki Dzire ഫയൽ
Automobile

Year Ender 2025| കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ തരംഗം സൃഷ്ടിച്ച അഞ്ചു കാറുകള്‍, പട്ടിക ഇങ്ങനെ

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഏകദേശം 55 ശതമാനവും എസ്‌യുവികള്‍ ആധിപത്യം സ്ഥാപിക്കുന്നതിനാണ് 2025 സാക്ഷിയായത്.

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിനെ സംബന്ധിച്ച് 2025 ഒരു പരിവര്‍ത്തന വര്‍ഷമായിരുന്നു. പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഏകദേശം 55 ശതമാനവും എസ്‌യുവികള്‍ ആധിപത്യം സ്ഥാപിക്കുന്നതിനാണ് 2025 സാക്ഷിയായത്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ എസ്യുവികളോടുള്ള താത്പര്യം ഉയര്‍ന്നിട്ടും 2025ല്‍ രാജ്യത്ത് ഏറ്റവും വിറ്റഴിക്കപ്പെട്ട വാഹനം എന്ന റെക്കോര്‍ഡ് മാരുതി സുസുക്കി ഡിസയര്‍ സ്വന്തമാക്കി.

TATA NEXON

2025 ജനുവരി മുതല്‍ നവംബര്‍ വരെ, 1,95,000 ഡിസയര്‍ കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ ഒരു സെഡാന്‍ ഒന്നാം സ്ഥാനം നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. എസ്യുവി സെഗ്മെന്റ് വളരെ മത്സരാത്മകമായി മുന്നേറുന്ന കാഴ്ചയാണ് 2025ല്‍ ദൃശ്യമായത്. ഹ്യുണ്ടായി ക്രെറ്റയും ടാറ്റ നെക്‌സോണും ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. 187,000 കാറുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായി ക്രെറ്റയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ടാറ്റ നെക്‌സോണ്‍ 181,000 കാറുകള്‍ വിറ്റഴിച്ച് മൂന്നാം സ്ഥാനത്ത് തുടരുന്നു. ടോപ്പ് ഫൈവ് പട്ടികയിലെ ബാക്കിയുള്ളവ മാരുതി സുസുക്കി വാഗണ്‍ആറും എര്‍ട്ടിഗയുമാണ്. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ വിശ്വാസ്യതയ്ക്കും ഉപയോഗക്ഷമതയ്ക്കും നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

Hyundai Creta

മാരുതി സുസുക്കി വാഗണ്‍ആറിന്റെ 1,79,000 കാറുകളാണ് വിറ്റഴിച്ചത്. പ്രായോഗികവും താങ്ങാനാവുന്ന വിലയുള്ളതുമായ ഹാച്ച്ബാക്കുകള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പ്രധാന ഘടകമായി തുടരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ 1,75,000 കാറുകളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. 2025 ലെ വില്‍പ്പന ഡാറ്റ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ ആധിപത്യത്തെ അടിവരയിടുന്നു. ആദ്യ നാല് സ്ഥാനങ്ങളില്‍ മൂന്നെണ്ണവും ഈ ബ്രാന്‍ഡ് സ്വന്തമാക്കി. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും എസ്യുവി സ്‌റ്റൈലുമാണ് ഡിസയറിനെ ജനപ്രിയമാക്കിയത്.

wagon r

Best selling cars 2025: Maruti shakes up leaderboard in 2025’s top 5 best-selling cars

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ഡ്രൈവര്‍ക്ക് മാത്രമല്ല, ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

'ഡി മണിക്ക് പോറ്റി കൈമാറിയത് സ്വര്‍ണ ഉരുപ്പടികള്‍, വിഗ്രഹങ്ങളല്ല'; വ്യവസായിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ'; ബേസിലിനോട് നസ്ലെന്‍; ചിരിപടര്‍ത്തി 'അതിരടി' മറുപടി; ഒപ്പം ചേര്‍ന്ന് ടൊവിനോയും!

ലാത്തികൊണ്ട് കണ്ണിലും വയറ്റിലും പുറത്തും അടിച്ചു; ആളുമാറി യുവാവിന് കസ്റ്റഡി മര്‍ദനം

SCROLL FOR NEXT