Honda Elevate ADV Edition Source: Honda
Automobile

സ്‌പോര്‍ട്ടിയര്‍ ലുക്ക്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്,15 ലക്ഷം രൂപ വില; ഹോണ്ട എലിവേറ്റ് എഡിവി പതിപ്പ് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ മോഡലായ എലിവേറ്റിന്റെ പുതിയ ശ്രേണിയിലുള്ള പ്രീമിയം വേര്‍ഷന്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ മോഡലായ എലിവേറ്റിന്റെ പുതിയ ശ്രേണിയിലുള്ള പ്രീമിയം വേര്‍ഷന്‍ പുറത്തിറക്കി. എലിവേറ്റ് എഡിവി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ വേര്‍ഷന്‍ സ്പോര്‍ട്ടിയര്‍ ലുക്കിലാണ് വിപണിയില്‍ എത്തുന്നത്. മാനുവലിന് 15.29 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. സിവിടി ഡ്യുവല്‍-ടോണ്‍ പതിപ്പിന് 16.66 ലക്ഷം രൂപ വില വരും.

ഗ്ലോസി ബ്ലാക്ക് ആല്‍ഫ-ബോള്‍ഡ് പ്ലസ് ഫ്രണ്ട് ഗ്രില്‍, ഓറഞ്ച് നിറത്തിലുള്ള ഹുഡ് ഡെക്കല്‍, കറുത്ത റൂഫ് റെയിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഓറഞ്ച് ഹൈലൈറ്റുകളുള്ള കറുത്ത അലോയ് വീലുകള്‍ തുടങ്ങിയ എക്സ്‌ക്ലൂസീവ് സ്‌റ്റൈലിങ് അപ്ഗ്രേഡുകളോടെയാണ് എഡിവി പതിപ്പ്. എഡിവി ബാഡ്ജുകള്‍, ഓറഞ്ച് ഫോഗ് ലാമ്പ് ഗാര്‍ണിഷ്, ഓറഞ്ച് ആക്സന്റുകളുള്ള ഒരു റിയര്‍ ബമ്പര്‍ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയ അധിക ഫീച്ചറുകള്‍ പുറംമോടിയുടെ ഭംഗി കൂട്ടുന്നു.

എലിവേറ്റ് എഡിഷന്റെ അകത്തളത്തില്‍ എസി നോബുകളും, ഗിയര്‍ കണ്‍സോളും ഉള്ള ഒരു പൂര്‍ണ്ണ-കറുത്ത കാബിന്‍ ലഭിക്കുന്നു. ഹോണ്ട എഡിവി ടെറൈന്‍ പാറ്റേണിലെ ആദ്യത്തെ ബാക്ക്ലിറ്റ് ഇലുമിനേറ്റഡ് ഇന്‍സ്ട്രുമെന്റ് പാനലാണ് ഇതിന്റെ ഹൈലൈറ്റ്. ഇത് ക്യാബിന് ഒരു ഫ്യൂച്ചറിസ്റ്റിക്, പ്രീമിയം ടച്ച് നല്‍കുന്നു. സീറ്റുകളില്‍ എഡിവി ലോഗോകളും ഉണ്ട്. കൂടാതെ മൊത്തത്തിലുള്ള ഇന്റീരിയര്‍ സ്‌റ്റൈലിങ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു.

1.5 ലിറ്റര്‍ എന്‍ജിന്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.സുരക്ഷയുടെ ഭാഗമായി എലിവേറ്റ് എഡിവി പതിപ്പില്‍ കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന ഹോണ്ട സെന്‍സിങ് അഡാസ് സ്യൂട്ടും സജ്ജീകരിച്ചിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ലെയ്ന്‍ വാച്ച് കാമറ, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് മറ്റു സുരക്ഷാ ഫീച്ചറുകള്‍.

Honda Elevate ADV Edition Launched in India at Rs. 15.29 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഭാര്യയെ ബലാത്സംഗം ചെയ്തു; ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി

SCROLL FOR NEXT