ഹ്യുണ്ടായ് 
Automobile

കിടിലന്‍ ഫീച്ചറുകള്‍; രണ്ടാം തലമുറ വെന്യുവിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായ്

മുന്‍ തലമുറ മോഡലിനെക്കാള്‍ 48 എംഎം ഉയരവും 30 എംഎം വീതിയും പുതിയ മോഡലിന് കൂടുതലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ണ്ടാം തലമുറ വെന്യുവിനെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായ്. ഫ്യൂച്ചറിസ്റ്റിന് ഡിസൈനിലും പുതുതലമുറ ഫീച്ചറുകളാലും സമ്പന്നമായ വാഹനം നവംബര്‍ നാലിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചതായും ഹ്യുണ്ടായ് അറിയിച്ചു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. അകത്തും പുറത്തും വളരെ അധികം മാറ്റങ്ങളുമായിട്ടാണ് ഹ്യുണ്ടായി എസ്‌യുവി എത്തിയിരിക്കുന്നത്. കൂടുതല്‍ സ്‌റ്റൈലിഷായ ഡിസൈനും പ്രീമിയം ഫീച്ചറുകളും പുതിയ മോഡലിലുണ്ട്.

മുന്‍ തലമുറ മോഡലിനെക്കാള്‍ 48 എംഎം ഉയരവും 30 എംഎം വീതിയും പുതിയ മോഡലിന് കൂടുതലുണ്ട്. ട്വിന്‍ ഹോണ്‍ എല്‍ഇഡി ഡിആര്‍എല്‍, ക്വാഡ് ബീം എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, ഡാര്‍ക്ക് ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, 16 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീലുകള്‍, ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയില്‍, ഇന്‍-ഗ്ലാസ് വെന്യു എംബ്ലം തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് ഉള്ളില്‍. ഐയോണിക് 5നോട് സലമ്യം തോന്നുന്ന സ്റ്റിയറിങ് വീല്‍. സീറ്റുകളും ഡ്യുവല്‍ ടോണാണ്. രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ചേരുന്ന പനോരമിക് കര്‍വിഡ് ഡിസ്‌പ്ലെയാണ്. ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും മറ്റൊന്ന് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമായും പ്രവര്‍ത്തിക്കുന്നു. കോഫി ടേബിള്‍ സ്‌റ്റൈലിലുള്ള സെന്റര്‍ കണ്‍സോള്‍, സിംഗിള്‍ പെയ്ന്‍ സണ്‍ റൂഫും, സറൗണ്ട് ആംബിയന്റ് ലൈറ്റിങ്, പ്രീമിയം ലതര്‍ ആംറെസ്റ്റ്, നാലു തരത്തില്‍ അഡ്‌ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, 2 സ്റ്റെപ്പ് റിക്ലൈനര്‍ സീറ്റ്, റിയര്‍ എസി വെന്റ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, വലിയ ഡിസ്‌പ്ലേകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡാസ് ഫീച്ചറുകള്‍, കീലെസ് എന്‍ട്രി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ടയര്‍പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവ നല്‍കിട്ടുണ്ട്.

മെക്കാനിക്കലായുള്ള മാറ്റത്തിന് ഹ്യുണ്ടായി മുതിര്‍ന്നിട്ടില്ല. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇത്തവണയും വെന്യു എത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ കാപ്പ എംപിഐ പെട്രോള്‍, കാപ്പ 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍, 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്നിവയാണ് ഇതിലെ എന്‍ജിനുകള്‍. മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ വെന്യുവിലും നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഏഴ് പെട്രോള്‍ വേരിയന്റുകളും നാല് ഡീസല്‍ വേരിയന്റുകളുമാണ് വെന്യുവിന്റെ നിരയിലുള്ളത്.

Hyundai Venue 202% is released with interior and exterior image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT