Jain Community Drives Home 186 Luxury Cars  AI IMAGE
Automobile

വാങ്ങിക്കൂട്ടിയത് 186 ആഡംബര കാറുകള്‍, ഡിസ്‌കൗണ്ട് ആയി നേടിയെടുത്തത് 21 കോടി; വീണ്ടും ഞെട്ടിച്ച് ജൈന സമൂഹം

ബിസിനസ് പാരമ്പര്യത്തിന് പേരുകേട്ട ജൈന സമൂഹം ഒരിക്കല്‍ കൂടി ശക്തമായ വാങ്ങല്‍ ശേഷി പ്രകടിപ്പിച്ച് വാങ്ങിക്കൂട്ടിയത് 186 ആഡംബര കാറുകള്‍.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിസിനസ് പാരമ്പര്യത്തിന് പേരുകേട്ട ജൈന സമൂഹം ഒരിക്കല്‍ കൂടി ശക്തമായ വാങ്ങല്‍ ശേഷി പ്രകടിപ്പിച്ച് വാങ്ങിക്കൂട്ടിയത് 186 ആഡംബര കാറുകള്‍. ബിഎംഡബ്ല്യു, ഓഡി, മെഴ്സിഡസ് അടക്കമുള്ള വാഹനങ്ങള്‍ കൂട്ടത്തോടെ വാങ്ങിയത് വഴി 21 കോടി രൂപയുടെ ഡിസ്‌കൗണ്ട് ആണ് നേടിയെടുത്തത്. ഇന്ത്യയിലുടനീളം 65,000 അംഗങ്ങളുള്ള ജൈന ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ (ജിറ്റോ) മുന്‍കൈയിലാണ് ഈ ഇടപാടുകള്‍ സുഗമമാക്കിയത്.

ആഡംബര ബ്രാന്‍ഡുകളുമായുള്ള 'അത്തരത്തിലുള്ള ഒരു ഇടപാട്' എന്നാണ് ജിറ്റോ വൈസ് പ്രസിഡന്റ് ഹിമാന്‍ഷു ഷാ ഇതിനെ വിശേഷിപ്പിച്ചത്. ബിഎംഡബ്ല്യു, മെഴ്സിഡസ് പോലുള്ള മുന്‍നിര ബ്രാന്‍ഡുകളുടെ 15 ഡീലര്‍മാരുമായി സംഘടന സഹകരിച്ച് പ്രവര്‍ത്തിച്ചാണ് അംഗങ്ങള്‍ക്ക് മികച്ച വിലയ്ക്ക് വാഹനങ്ങള്‍ ലഭ്യമാക്കിയത്. ജിറ്റോ ഒരു ഫെസിലിറ്റേറ്ററായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ഇടപാടില്‍ നിന്ന് ലാഭം നേടിയിട്ടില്ലെന്നും ഹിമാന്‍ഷു ഷാ പിടിഐയോട് പറഞ്ഞു.

ഗുജറാത്ത് ആസ്ഥാനമായുള്ള ജൈന വിഭാഗക്കാരാണ് ആഡംബര കാറുകളില്‍ ഭൂരിഭാഗവും വാങ്ങിയതെന്നും ഷാ പറഞ്ഞു. ഈ കാറുകള്‍ 60 ലക്ഷം മുതല്‍ 1.3 കോടി രൂപ വരെ വിലയുള്ളതാണെന്നും ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. 'ഇത് ഞങ്ങളുടെ അംഗങ്ങള്‍ക്ക് 21 കോടി രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കാന്‍ സഹായിച്ചു,'- ഷാ പറഞ്ഞു.

ചില അംഗങ്ങള്‍ അവരുടെ വാങ്ങല്‍ ശേഷി പ്രയോജനപ്പെടുത്തി കാര്‍ ഡീലര്‍മാരില്‍ നിന്ന് കിഴിവുകള്‍ നേടിയെടുക്കാമെന്ന ആശയം കൊണ്ടുവന്നതിനെത്തുടര്‍ന്ന്, കമ്മ്യൂണിറ്റി അംഗമായ നിതിന്‍ ജെയിനാണ് ഇതിന് നേതൃത്വം നല്‍കിയത്. മാര്‍ക്കറ്റിംഗ് ചെലവൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍, കാര്‍ നിര്‍മ്മാതാക്കള്‍ പോലും ഇത് ഒരു വിജയകരമായ സാഹചര്യമായി കണ്ടുവെന്ന് ജെയിന്‍ പറഞ്ഞു.

Jain Community Drives Home 186 Luxury Cars With Rs 21 Crore Discount

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT