Kawasaki Z300 Unveiled  SOURCE: Kawasaki
Automobile

ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ പുതിയ മോഡല്‍ ആയ ഇസഡ്300 സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ പുതിയ മോഡല്‍ ആയ ഇസഡ്300 സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 19 മുതല്‍ ബുക്ക് ചെയ്യാം. ഒക്ടോബര്‍ 20നാണ് വാഹനം വിപണിയില്‍ എത്തുക.

നിഞ്ജ (ninja) 300 അടിസ്ഥാനമാക്കിയുള്ള എന്‍ജിനാണ് ഇതിലും വരുന്നത്. നിഞ്ജയിലെ 296 സിസി, പാരലല്‍- ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനുമായാണ് വിപണിയില്‍ എത്തുക. ഇത് 38.4 ബിഎച്ച്പി കരുത്തും 26.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ടെലിസ്‌കോപിക് ഫോര്‍ക്കും മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ വിഭാഗത്തില്‍ വരുന്നത്.

ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 290 എംഎം, പിന്നില്‍ 220 എംഎം പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളും 17 ഇഞ്ച് അലോയ് വീലുകളുമായിരിക്കും ഇതില്‍ ഉണ്ടാവുക. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ഉള്ള ടിഎഫ്ടി കണ്‍സോള്‍ ഇതില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില എന്നാണ് കരുതുന്നത്.

Kawasaki Z300 Unveiled in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്‌പോര്

യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതി; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; 19-കാരൻ അറസ്റ്റിൽ