KTM 160 Duke with TFT display launched image credit: KTM
Automobile

ഇന്‍കമിങ് കോള്‍ അലര്‍ട്ട്, ടിഎഫ്ടി ഡിസ്‌പ്ലേ; പരിഷ്‌കരിച്ച കെടിഎം 160 ഡ്യൂക്ക് വിപണിയില്‍, 1.79 ലക്ഷം രൂപ വില

പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം 160 ഡ്യൂക്ക് റേഞ്ച് വിപുലീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം 160 ഡ്യൂക്ക് റേഞ്ച് വിപുലീകരിച്ചു. അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയോടുകൂടിയ പുതിയ വേരിയന്റ് അവതരിപ്പിച്ചാണ് ഡ്യൂക്ക് ശ്രേണി വലുതാക്കിയത്. 1.79 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില. ഈ വേരിയന്റിന് എല്‍സിഡി ഡിസ്പ്ലേയുള്ള സ്റ്റാന്‍ഡേര്‍ഡ് 160 ഡ്യൂക്കിനേക്കാള്‍ ഏകദേശം 9,000 രൂപ കൂടുതലാണ്.

160 ഡ്യൂക്കിലെ പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ Gen-3കെടിഎം 390 ഡ്യൂക്കില്‍ നിന്ന് കടമെടുത്തതാണ്. റൈഡര്‍മാര്‍ക്ക് വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ഫോര്‍-വേ മെനു സെലക്ടര്‍ ആണ് ഇതിന്റെ പ്രത്യേകത. ബോണ്ടഡ് ഗ്ലാസ് ഡിസ്പ്ലേയുമായി ജോടിയാക്കിയ പരിഷ്‌കരിച്ച സ്വിച്ച് ഗിയറാണ് ഇത് സാധ്യമാക്കുന്നത്. കെടിഎം മൈ റൈഡ് ആപ്പുമായി ബന്ധിപ്പിക്കുമ്പോള്‍ സ്‌ക്രീന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും നാവിഗേഷനെയും പിന്തുണയ്ക്കുന്നു.

ഇന്‍കമിങ് കോള്‍ അലര്‍ട്ട് ആണ് മറ്റൊരു ഫീച്ചര്‍. ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച സ്വിച്ചുകള്‍ ഉപയോഗിച്ച് കോളുകള്‍ സ്വീകരിക്കാനോ നിരസിക്കാനോ റൈഡര്‍മാരെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. കൂടാതെ, ബ്ലൂടൂത്ത് എനേബിള്‍ ചെയ്ത ഹെല്‍മെറ്റ് ഹെഡ്സെറ്റ് സംഗീതം ആസ്വദിക്കാനും സഹായിക്കും.

ടിഎഫ്ടി ഡിസ്പ്ലേ കെടിഎമ്മിന്റെ സൂപ്പര്‍മോട്ടോ എബിഎസ് മോഡിലേക്കുള്ള ആക്സസും സാധ്യമാക്കുന്നു. ഇത് നിര്‍ദ്ദിഷ്ട റൈഡിങ് സാഹചര്യങ്ങള്‍ക്കായി റിയര്‍ എബിഎസ് വിച്ഛേദിക്കാനും അനുവദിക്കുന്നു. മെക്കാനിക്കല്‍ വശത്ത്, കെടിഎം 160 ഡ്യൂക്ക് മാറ്റമില്ലാതെ തുടരുന്നു. 18.73 ബിഎച്ച്പിയും 15.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 164 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിന്‍ ജോടിയാക്കിയിരിക്കുന്നു.

KTM 160 Duke with TFT display launched at Rs 1.79 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

ഭാര്യ പരാതിപ്പെട്ടു, ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി

SCROLL FOR NEXT