KTM RC 160 Launched IMAGE CREDIT: KTM
Automobile

1.85 ലക്ഷം രൂപ വില, ചെറിയ സ്‌പോര്‍ട്‌സ് ബൈക്ക്; കെടിഎമ്മിന്റെ ആര്‍സി 160 വിപണിയില്‍

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഇന്ത്യ തങ്ങളുടെ ഏറ്റവും ചെറിയ സ്പോര്‍ട്സ് ബൈക്കായ ആര്‍സി 160 ഇന്ത്യയില്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഇന്ത്യ തങ്ങളുടെ ഏറ്റവും ചെറിയ സ്പോര്‍ട്സ് ബൈക്കായ ആര്‍സി 160 ഇന്ത്യയില്‍ പുറത്തിറക്കി. 1.85 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. 160 ഡ്യൂക്കിന്റെ ടോപ്പ്-എന്‍ഡ് ടിഎഫ്ടി വേരിയന്റിനേക്കാള്‍ 6,000 രൂപ കൂടുതലാണ് ഈ ബൈക്കിന്.

ആര്‍സി 200, ആര്‍സി 390 എന്നിവയുടെ അതേ ഡിസൈന്‍ ഭാഷയാണ് ആര്‍സി 160ല്‍ ഉള്ളത്. ആര്‍സി 200, ആര്‍സി 390 എന്നിവയുടെ മിക്ക ഹാര്‍ഡ്വെയറുകള്‍ തമ്മിലും ഇതിന് സാമ്യമുണ്ട്. ചെറിയ എന്‍ജിന്‍ ആണെങ്കിലും വലിയ ബൈക്കിന്റെ അനുഭവമാണ് നല്‍കുന്നത്. 37 എംഎം ഇന്‍വേര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകളും റിയര്‍ മോണോഷോക്കും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബൈക്ക് 17 ഇഞ്ച് അലോയ് വീലുകളിലാണ് ഓടുന്നത്.

320 എംഎം ഫ്രണ്ട് ഡിസ്‌കും 230 എംഎം റിയര്‍ ഡിസ്‌കും ഡ്യുവല്‍-ചാനല്‍ എബിഎസുമായാണ് ബ്രേക്കിങ് സിസ്റ്റം വരുന്നത്. 13.75 ലിറ്റര്‍ മെറ്റല്‍ ഫ്യുവല്‍ ടാങ്ക്, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിങ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

സൂപ്പര്‍മോട്ടോ മോഡുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ്, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയാണ് ടെക്‌നിക്കല്‍ ഭാഗത്ത് വരുന്നത്. ടിഎ വേരിയന്റ് നാവിഗേഷന്‍ സപ്പോര്‍ട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. 164.2cc, ലിക്വിഡ്-കൂള്‍ഡ്, SOHC എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 9,500rpmല്‍ 18.73bhp ഉം 7,500rpmല്‍ 15.5Nm ഉം ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മണിക്കൂറില്‍ 118 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും.

KTM RC 160 Launched at Rs. 1.85 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

'അഭിഷേകിനോട് പന്ത് നോക്കി അടിക്കാന്‍ പറഞ്ഞു, അത്ര തന്നെ'; സഞ്ജുവിന്റെ 'മോട്ടിവേഷൻ'

കഴുത്തിന് പരിക്കേറ്റാൽ ചെയ്യേണ്ടത് എന്ത്?

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജരിവാള്‍, 'ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു; ഗൂഢാലോചന നടത്തിയത് മോദിയും അമിത് ഷായും'- വിഡിയോ

വീട്ടിൽ ബ്ലഡ് ഷു​ഗർ പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT