MAHINDRA THAR  image credit: MAHINDRA THAR
Automobile

ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, റിവേഴ്സ് കാമറ, 10.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍; ഥാര്‍ ഫെയ്സ്ലിഫ്റ്റ് ഉടന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ എസ് യുവി സെഗ്മെന്റിലെ പ്രമുഖ മോഡലാണ് ഥാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ എസ് യുവി സെഗ്മെന്റിലെ പ്രമുഖ മോഡലാണ് ഥാര്‍. കഴിഞ്ഞ വര്‍ഷം 5 ഡോറുകളുമായി എത്തിയ ഥാര്‍ റോക്സ് വിപണിയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. നിലവില്‍ ഥാര്‍ റോക്സ് വാങ്ങാന്‍ നിരവധി ആവശ്യക്കാരുണ്ട്. ഥാറിന് മുഖംമിനുക്കല്‍ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. മഹീന്ദ്ര ഥാര്‍ ത്രീ-ഡോര്‍ പതിപ്പിന്റെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഒരു ഡീലര്‍ഷിപ്പില്‍ എത്തുന്നതിന്റെ സ്പൈ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഥാറിന്റെ നിലവിലെ പതിപ്പില്‍ കണ്ട പല ഫീച്ചറുകളും പുതിയ പതിപ്പിലും ഉണ്ടാകുമെന്ന് കരുതുന്നു. അലോയ് വീലുകളുമായാണ് വാഹനം വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നത്. റിവേഴ്സ് കാമറ, ഒരു ഫ്രീ-സ്റ്റാന്‍ഡിംഗ് 10.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ഫ്രണ്ട് ആംറെസ്റ്റ്, പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ എന്നിവ അടക്കം നിരവധി സവിശേഷതകളോടെയായിരിക്കും വാഹനം വിപണിയില്‍ എത്തുക.

പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഥാര്‍ ഫെയ്സ്ലിഫ്റ്റ് അതിന്റെ നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, 2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ RWD, 4WD കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകളുമായി തുടരാന്‍ സാധ്യതയുണ്ട്. ഡീലര്‍ഷിപ്പ് യാര്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളില്‍ സ്റ്റാക്ക്ഡ് വെര്‍ട്ടിക്കല്‍ സ്ലോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരിഷ്‌കരിച്ച ഫ്രണ്ട് ഗ്രില്‍ കാണിക്കുന്നുണ്ട്. ഥാര്‍ റോക്സില്‍ കാണുന്നതിന് സമാനമായ സ്റ്റൈലിങ് ആണ് ഇത്.

അപ്‌ഡേറ്റുകളുടെ ഭാഗമായി വരുന്ന പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിങ് വീലും ഥാര്‍ റോക്‌സില്‍ നിന്ന് എടുത്തതാണെന്ന് തോന്നുന്നു. പവര്‍ വിന്‍ഡോ സ്വിച്ചുകളുടെ സ്ഥാനവും മാറി ഡോര്‍ പാഡുകളിലേക്ക് നീങ്ങുന്നു. ഈ സ്വിച്ചുകളും ഥാര്‍ റോക്‌സ് മോഡലില്‍ നിന്നുള്ളതാണ്. സെന്റര്‍ കണ്‍സോളില്‍ സ്ഥാപിച്ചിരിക്കുന്ന വയര്‍ലെസ് ചാര്‍ജിംഗ് പാഡ് ആണ് ക്യാബിനുള്ളിലെ അധിക അപ്‌ഡേറ്റുകളില്‍ ഒന്ന്. മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റില്‍ കാണപ്പെടുന്ന ഒരു പ്രധാന മെക്കാനിക്കല്‍ മാറ്റം ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന്റെ വരവാണ്.

Mahindra Thar Facelift Starts Reaching Dealerships, spied at dealership yard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

SCROLL FOR NEXT